ജാമ്യമില്ലാ വകുപ്പ്; രഞ്ജിത്തിനെതിരെ കേസെടുത്തു
പരാതി പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും
കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരെ കേസെടുത്ത് എറണാകുളം നോർത്ത് പൊലീസ്. ബംഗാളി നടി ശ്രീലേഖ മിത്രയുടെ പരാതിയിലാണു നടപടി. ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയിരിക്കുന്നത്. പരാതി പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും.
'പാലേരി മാണിക്യം' സിനിമയുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെ രഞ്ജിത്ത് മോശമായി പെരുമാറി എന്നായിരുന്നു ശ്രീലേഖയുടെ ആരോപണം. സിനിമയുമായി ബന്ധപ്പെട്ട ചർച്ചയ്ക്കായി കൊച്ചി കടവന്ത്രയിലെ ഫ്‌ളാറ്റിലേക്കു വിളിച്ചുവരുത്തി. പിന്നീട് മുറിയിലേക്കു വിളിച്ചു കൈയിലും വളയിലും മുടിയിലും കവിളിലുമെല്ലാം തലോടി. ലൈംഗിക താൽപര്യത്തോടെ പെരുമാറി എന്നായിരുന്നു പരാതി.
വെളിപ്പെടുത്തൽ വൻ വിവാദമായതോടെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് രഞ്ജിത്ത് രാജിവച്ചു. നടി പരാതി നൽകിയാൽ നടപടി സ്വീകരിക്കുമെന്നായിരുന്നു പൊലീസിന്റെ നിലപാട്. ഇന്നു വൈകീട്ടോടെയാണ് സംഭവത്തിൽ നടി പൊലീസിനു പരാതി നൽകിയത്. രഞ്ജിത്തിനെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്ന് ഇ-മെയിൽ മുഖേന അയച്ച പരാതിയിൽ ആവശ്യപ്പെട്ടു. ഇതിനു പിന്നാലെയാണിപ്പോൾ എറണാകുളം നോർത്ത് പൊലീസ് നടപടി ആരംഭിച്ചിരിക്കുന്നത്.
Summary: Ernakulam North Police registers case against the director Ranjith on the complaint of Bengali actress Sreelekha മിത്ര
Adjust Story Font
16