തിരുവനന്തപുരത്ത് പൊലീസുകാർക്കു നേരെ വീണ്ടും ബോംബേറ്
യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിലെ പ്രതി വീട്ടിലെത്തിയെന്നറിഞ്ഞ് കസ്റ്റഡിയിലെടുക്കാനെത്തിയപ്പോഴാണ് ബോംബെറിഞ്ഞത്
തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസുകാർക്കു നേരെ വീണ്ടും ബോംബേറ്. യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിലെ പ്രതി വീട്ടിലെത്തിയെന്നറിഞ്ഞ് കസ്റ്റഡിയിലെടുക്കാനെത്തിയപ്പോഴാണ് ബോംബെറിഞ്ഞത്. ഷെഫീഖ് എന്നയാളാണ് ബോംബെറിഞ്ഞത്. കേസിൽ പ്രതികളെ അറസ്റ്റ് ചെയ്യാനായി ആദ്യമെത്തിയ പൊലീസ് സംഘത്തിന് നേരെ പ്രതികൾ ബോംബെറിഞ്ഞ് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പ്രതികളുടെ അമ്മയ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
പായ്ച്ചിറ സ്വദേശി ഷീജയാണ് പിടിയിലായത്. ഷീജ മഴു ഉപയോഗിച്ച് പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. കഴക്കൂട്ടത്താണ് സ്വർണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചത്. പുത്തൻ തോപ്പ് സ്വദേശി നിഖിൽ നോർബറ്റിനാണ് മർദനമേറ്റത്. മംഗലാപുരം സ്വർണ്ണക്കവർച്ചാ കേസിലെ പ്രതികളങ്ങിയ സംഘം തട്ടിക്കൊണ്ടുപോയ നിഖിലിനെ കഴക്കൂട്ടം പൊലീസാണ് രക്ഷപ്പെടുത്തിയത്.
കഴിഞ്ഞ ദിവസമാണ് നിഖിലിനെ അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയത്. അഞ്ച് ലക്ഷം രൂപ നൽകണമെന്നാവശ്യപ്പെട്ടാണ് സംഘം നിഖിലിനെ തട്ടിക്കൊണ്ടുപോയത്. തുടർന്ന് പല സ്ഥലങ്ങളിലെത്തിച്ച് സംഘം ക്രൂരമായി മർദിച്ചുവെന്നാണ് പറയുന്നത്.
നിഖിലിന്റെ പിതാവിനെ വിളിച്ചാണ് സംഘം പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയത്. തുടർന്ന് ഇവരുടെ ലെക്കേഷൻ നിഖിലിന്റെ പിതാവിന് അയച്ചുകൊടുത്തതാണ് കേസിൽ വഴിത്തിരിവായത്. നിഖിലിന്റെ പിതാവ് അറിയിച്ചതിനെ തുടർ പൊലീസ് എത്തിയാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. എന്നാൽ പൊലീസിന് നേരെ ബോംബെറിഞ്ഞ പ്രതികൾ രക്ഷപ്പെടുകയായിരുന്നു.
Adjust Story Font
16