Quantcast

ബസുടമയോട് കൈക്കൂലി ആവശ്യപ്പെട്ടു; എറണാകുളം ആർടിഒ വിജിലൻസ് കസ്റ്റഡിയിൽ

കൈക്കൂലി കേസുമായി ബന്ധപ്പെട്ട് രണ്ട് ഏജന്റുമാരെ വിജിലന്‍സ് പിടികൂടിയിരുന്നു

MediaOne Logo

Web Desk

  • Updated:

    19 Feb 2025 2:31 PM

Published:

19 Feb 2025 1:10 PM

ബസുടമയോട് കൈക്കൂലി ആവശ്യപ്പെട്ടു; എറണാകുളം ആർടിഒ വിജിലൻസ് കസ്റ്റഡിയിൽ
X

എറണാകുളം: കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിൽ എറണാകുളം ആർടിഒയെ വിജിലൻസ് കസ്റ്റഡിയിലെടുത്തു. എറണാകുളം ആർടിഒ ടി.എം ജേഴ്സണെയാണ് വിജിലൻസ് കസ്റ്റഡിയിലെടുത്തത്. സ്വകാര്യ ബസുടമയോട് ഏജന്റ് മുഖേനെ കൈക്കൂലി ആവശ്യപ്പെട്ടന്നാണ് പരാതി. ജേഴ്സന്റെ ഓഫീസിലും വീട്ടിലും വിജിലൻസ് പരിശോധന നടത്തി. വീട്ടിൽ നിന്നും 50ലധികം വിലകൂടിയ വിദേശ മദ്യക്കുപ്പികളും 60000 രൂപയും കണ്ടെത്തിയെന്ന് വിജിലൻസ് എസ്പി ശശിധരൻ പറഞ്ഞു. ചോദ്യം ചെയ്യൽ തുടരുകയാണ്

നേരത്തെ രണ്ട് ഏജന്റുമാരെ കൈക്കൂലി കേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് പിടികൂടിയിരുന്നു. ഇവരുടെ കയ്യിൽ നിന്ന് മദ്യക്കുപ്പികളും പണവും വിജിലന്‍സ് പിടികൂടിയിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആര്‍ടിഒ ജേഴ്സന്റെ ഓഫീസിലും വീട്ടിലും വിജിലൻസ് പരിശോധന നടത്തുന്നത്.


TAGS :

Next Story