'എസ്.എഫ്.ഐയുടെ സംഘടനാ സംവിധാനം കുത്തഴിഞ്ഞു'; ജില്ലാപ്രവർത്തന റിപ്പോർട്ട് പുറത്ത്
'42 വർഷം എസ്.എഫ്.ഐ യുടെ കയ്യിലായിരുന്ന കളമശ്ശേരി ഐ ടി ഐയിൽ തെരഞ്ഞെടുപ്പ് തോറ്റത് സംഘടനാപരമായ പോരായ്മാണ്'
കൊച്ചി: എറണാകുളത്ത് എസ്.എഫ്.ഐയുടെ സംഘടനാ സംവിധാനം കുത്തഴിഞ്ഞുവെന്ന് ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തറിപ്പോർട്ട് . നാല് ഏരിയാ കമ്മിറ്റികൾക്ക് രൂക്ഷ വിമർശനമുള്ള റിപ്പോർട്ടിൽ ഇവിടങ്ങളിലെല്ലാം വിഭാഗീയത നിലനിൽക്കുന്നതായും പറയുന്നു. എം.എസ്.എഫ് എറണാകുളത്ത് ശക്തിപ്രാപിക്കുന്നതായും റിപ്പോർട്ടിലുണ്ട്.
വൈപ്പിൻ, കളമശ്ശേരി, അങ്കമാലി, തൃക്കാക്കര ഏരിയകളിൽ ശക്തമായ വിഭാഗീയത നിലനിൽക്കുന്നതായി റിപ്പോർട്ട് പറയുന്നു. വിഭാഗീയത സംഘടനാ പ്രവർത്തനത്തെ ബാധിച്ചു.കളമശ്ശേരിയിലെ തകർന്ന സംഘടനാ സംവിധാനത്തെ കുറിച്ച് റിപ്പോർട്ട് ആശങ്കപ്പെടുന്നു.
42 വർഷം എസ്.എഫ്.ഐ യുടെ കയ്യിലായിരുന്ന കളമശ്ശേരി ഐ ടി ഐയിൽ തെരഞ്ഞെടുപ്പ് തോറ്റത് സംഘടനാപരമായ പോരായ്മാണ്.എസ്.എഫ്.ഐ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്ന തൃപ്പൂണിത്തുറ ഗവ.ആർട്‌സ് കോളജിൽ നേരിട്ട കനത്ത പരാജയം ഏരിയാ കമ്മിറ്റിയുടെ ഉത്തരവാദിത്തമില്ലാത്ത പ്രവർത്തനം മൂലമാണ്.
റിപ്പോർട്ടിന്റെ മറ്റൊരു ഭാഗത്ത് എംഎസ്എഫിന്റെ ശക്തി പരാമർശിക്കുന്നുണ്ട്. മലബാർ മേഖലയിൽ മാത്രം പ്രവർത്തിച്ചിരുന്ന എം.എസ്.എഫ് എറണാകുളം ജില്ലയിലെ പ്രധാനപ്പെട്ട കാമ്പസുകളിൽ ഇപ്പോൾ സജീവമാണ്. മഹാരാജാസ് കോളജിൽ എം.എസ്.എഫ് വലിയ സ്വാധീനമുണ്ടാക്കിയെന്നും റിപ്പോർട്ട് വിലയിരുത്തുന്നു.
പതിവു പോലെ എ.ഐ.എസ്.എഫിനെ പരിഹസിക്കാനും റിപ്പോർട്ട് മറന്നിട്ടില്ല.തെരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള ശേഷിയില്ലെങ്കിലും എസ്.എഫ്. ഐക്കെതിരെ പ്രചാരണം നടത്തി വോട്ടുകൾ ഭിന്നിപ്പിക്കുകയാണ് എ. ഐ.എസ്.എഫ്. കാമ്പസുകളിൽ വലിയ തിരിച്ചടി നേരിട്ട കെ.എസ്.യു എറണാകുളം ജില്ലയിൽ മാത്രമാണ് പ്രവർത്തിക്കുന്നതെന്നും റിപ്പോർട്ടിലുണ്ട്.
Adjust Story Font
16