എറണാകുളം സെന്റ് മേരീസ് ബസലിക്കയിൽ നാളെ ഏകീകൃത കുർബാന നടത്തുമെന്ന് ബസലിക്ക വികാരി ഫാദർ ആന്റണി പൂതവേലിൽ
ഏകീകൃത കുർബാനയെ എതിർത്ത് ഒരു വിഭാഗം വിശ്വാസികൾ പള്ളിക്ക് മുന്നിൽ ഉപരോധം തുടർന്നതിനാൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്
കൊച്ചി: എറണാകുളം സെന്റ് മേരീസ് ബസലിക്കയിൽ നാളെ ഏകീകൃത കുർബാന നടത്തുമെന്ന് ബസലിക്ക വികാരിയായി ചുമതലയേറ്റ ഫാദർ ആന്റണി പൂതവേലിൽ. പ്രക്ഷുബ്ദമായ സാഹചര്യത്തിലാണ് ചുമതല ഏറ്റെടുക്കുന്നതെന്നും വിശ്വാസികളും വൈദികരും സഹകരിക്കണമെന്നും ആന്റണി പൂതവേലിൽ പറഞ്ഞു. ബസലിക്കയിൽ പൊലീസ് ക്യാമ്പ് ചെയ്യുകയാണ്.
നാളെ ഏകീകൃത കുർബാന നടത്തണമെന്ന വത്തിക്കാൻ പ്രതിനിധിയുടെ അന്ത്യശാസന നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇന്ന് പുലർച്ചെ പൊലിസ് അകമ്പടിയോടെയാണ് ഫാദർ ആന്റണി പുതുവേലി പള്ളിയിലെത്തി ചുമതല ഏറ്റെടുത്തത്. നേരത്തെ വികാരിയായി അദ്ദേഹത്തെ നിയമിച്ചിരുന്നെങ്കിലു കുർബാന തർക്കത്തെ തുടർന്നുള്ള പ്രതിഷേധം നടന്നതിനാൽ ചുമതല ഏറ്റെടുക്കാൻ കഴിഞ്ഞിരുന്നില്ല.
കുർബാന വിഷയത്തിൽ നാളെ നിർണായകമാണ്. ഏകീകൃത കുർബാന നടത്തണമെന്ന വത്തിക്കാൻ പ്രതിനിധിയുടെ നിർദേശം നാളെ നടപ്പിലാക്കുമെന്ന് ഫാദർ ആന്റണി പുതുവേലി പറഞ്ഞു. ഏകീകൃത കുർബാനയെ എതിർത്ത് ഒരു വിഭാഗം വിശ്വാസികൾ പള്ളിക്ക് മുന്നിൽ ഉപരോധം തുടർന്നതിനാൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Adjust Story Font
16