Quantcast

തിരുവാഭരണ മാലയിലെ തൂക്കവ്യത്യാസം; നാമജപ പ്രതിഷേധത്തിനൊരുങ്ങി ഹൈന്ദവ സംഘടനകള്‍

ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ തിരുവാഭരണത്തിലെ സ്വർണ്ണ മുത്തുകൾ കാണാതായ സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

MediaOne Logo

Web Desk

  • Published:

    15 Aug 2021 2:16 AM GMT

തിരുവാഭരണ മാലയിലെ തൂക്കവ്യത്യാസം; നാമജപ പ്രതിഷേധത്തിനൊരുങ്ങി ഹൈന്ദവ സംഘടനകള്‍
X

ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ തിരുവാഭരണത്തിലെ സ്വർണ്ണ മുത്തുകൾ കാണാതായ സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. തൂക്കത്തിലെ വ്യത്യാസം എങ്ങനെ ഉണ്ടായെന്ന് കണ്ടെത്താത്ത സാഹചര്യത്തില്‍ തിങ്കളാഴ്ച മുതല്‍ നാമജപ പ്രതിഷേധം നടത്തുമെന്ന് ഹൈന്ദവ സംഘടനകൾ അറിയിച്ചു.

സംഭവം വിവാദമായ സാഹചര്യത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ദേവസ്വം ബോര്‍ഡ് നടത്തുന്ന അന്വേഷണത്തിനൊപ്പം തന്നെ പൊലീസ് അന്വേഷണവും നടക്കുമെന്ന് സ്ഥലം സന്ദര്‍ശിച്ച് സഹകരണ മന്ത്രി വി.എന്‍ വാസവനാണ് അറിയിച്ചത്. സ്വർണ്ണം കെട്ടിയ രുദ്രാക്ഷമാലയിലെ ഒന്‍പത് മുത്തുകളാണ് കാണാതായത്. ഇതെങ്ങനെ സംഭവിച്ചു എന്ന കാര്യത്തിലാണ് അന്വേഷണം നടക്കുന്നത്. മുന്‍ മേല്‍ശാന്തിയില്‍ നിന്നും വിശദീകരണം ചോദിച്ചിരുന്നു. മുത്തുകള്‍ കാണാതായത് എങ്ങനെയെന്ന് അറിയില്ലെന്നാണ് മേല്‍ശാന്തി പറയുന്നത്.

അതേസമയം സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ക്ഷേത്ര സംരക്ഷണ സമതി നേതൃത്വത്തിൽ വിവിധ ഹൈന്ദവ സംഘടനകൾ തിങ്കളാഴ്ച നമജപ പ്രതിഷേധം നടത്തും. പുതിയ മേൽശാന്തി ചുമതലയേറ്റതിന് ശേഷം ക്ഷേത്രത്തിലെ തിരുവാഭരണങ്ങളുടെയും പൂജാ സാമഗ്രികളുടെയും കണക്കെടുപ്പ് നടത്തിയിരുന്നു. ഈ പരിശോധനയിലാണ് വിഗ്രഹത്തിൽ ദിവസവും ചാർത്തുന്ന തിരുവാഭരണ മാലയിലെ തൂക്കവ്യത്യാസം കണ്ടെത്തിയത്.

TAGS :

Next Story