Quantcast

പ്രജീഷിന്റെ ഓർമ്മയിൽ നാട്; മൂന്നു ദിവസമായിട്ടും കടുവയെ കണ്ടെത്തനായില്ല

വെടിവെച്ച് കൊല്ലാനുള്ള ഉത്തരവുണ്ടെങ്കിലും പ്രജീഷിൻ്റെ മരണത്തിനിടയാക്കിയ കൊലയാളി കടുവയെ പിടികൂടാൻ മൂന്ന് ദിവസമായിട്ടും വനപാലകർക്കായിട്ടില്ല

MediaOne Logo

Web Desk

  • Updated:

    12 Dec 2023 1:33 AM

Published:

12 Dec 2023 1:32 AM

Prajeesh
X

പ്രജീഷ്

വയനാട്: വയനാട് വാകേരിയിൽ കടുവയുടെ ആക്രമണത്തിൽ മരിച്ച പ്രജീഷിനെ ഓർക്കുമ്പോൾ കണ്ണ് നിറയുകയാണ് പ്രദേശവാസികൾക്ക്. എന്തിനുമേതിനും സഹായവുമായി ഓടിയെത്തിയിരുന്ന പ്രജീഷ് മരിച്ചെന്ന് വിശ്വസിക്കാൻ പോലും പലർക്കുമാകുന്നില്ല. മൂന്ന് ദിവസമായിട്ടും പ്രജീഷിൻ്റെ ജീവനെടുത്ത കടുവയെ കണ്ടെത്താനും വനപാലകർക്കായിട്ടില്ല.

വെടിവെച്ച് കൊല്ലാനുള്ള ഉത്തരവുണ്ടെങ്കിലും പ്രജീഷിൻ്റെ മരണത്തിനിടയാക്കിയ കൊലയാളി കടുവയെ പിടികൂടാൻ മൂന്ന് ദിവസമായിട്ടും വനപാലകർക്കായിട്ടില്ല. ക്യാമറകളും കൂടും സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതുവരെ കടുവയെ കണ്ടെത്താനുമായിട്ടില്ല. കടുവയുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായ പ്രജീഷിനെ ഓർക്കുമ്പോഴെല്ലാം കണ്ഡമിടറുകയാണ് പ്രദേശവാസികൾക്ക്.

വനം വകുപ്പിൻ്റെ രണ്ട് RRT സംഘങ്ങളാണ് വാകേരിയിലെ വനമേഖലയിലും തോട്ടങ്ങളിലും തിരച്ചിൽ നടത്തുന്നത്. വനം വകുപ്പ് സ്ഥാപിച്ച ക്യാമറകളിലോ കൂട്ടിലോ കടുവ കുടുങ്ങാത്ത പശ്ചാത്തലത്തിൽ കടുവക്കായുള്ള തിരച്ചിൽ മൂന്നാം ദിവസമായ ഇന്നും തുടരും.



TAGS :

Next Story