Quantcast

'ബിജെപി മുഖ്യമന്ത്രിമാർ പോലും ഗുജറാത്ത് മാതൃക പഠിക്കാൻ പോകുന്നില്ല'; സർക്കാരിനെതിരെ വിമർശനവുമായി ജിഗ്നേഷ് മേവാനി

ഗുജറാത്ത് മോഡൽ കോർപറേറ്റ് കൊള്ളയുടെ മാതൃകയാണെന്നും ജിഗ്നേഷ് മേവാനി

MediaOne Logo

Web Desk

  • Updated:

    2022-05-28 10:02:30.0

Published:

28 May 2022 9:54 AM GMT

ബിജെപി മുഖ്യമന്ത്രിമാർ പോലും ഗുജറാത്ത് മാതൃക പഠിക്കാൻ പോകുന്നില്ല; സർക്കാരിനെതിരെ വിമർശനവുമായി ജിഗ്നേഷ് മേവാനി
X

കേരളത്തിന്റെ ഗുജറാത്ത് മോഡൽ പഠനത്തിനെതിരെ രൂക്ഷ വിമർശനവുമായി ഗുജറാത്ത് എം.എൽ.എ ജിഗ്നേഷ് മേവാനി. ബിജെപി മുഖ്യമന്ത്രിമാർ പോലും ഗുജറാത്ത് മോഡൽ പഠിക്കാൻ പോകുന്നില്ലായെന്നും കേരളം ഗുജറാത്ത് മോഡൽ ആഘോഷമായി പഠിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഗുജറാത്തിനെ പുകഴ്ത്തുന്നത് ദുരന്തമാണെന്നും ജിഗ്‌നേഷ് മേവാനി വിമർശിച്ചു. തൃക്കാക്കരയിൽ പ്രചാരണത്തിന് എത്തിയ ജിഗ്‌നേഷ് മേവാനി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

ഗുജറാത്ത് മോഡൽ കോർപറേറ്റ് കൊള്ളയുടെ മാതൃകയാണ്. എന്താണ് ഗുജറാത്ത് മോഡൽ എന്ന് എൽഡിഎഫ് സർക്കാരിന് ഒരു ധാരണയുമില്ല. ബിജെപിയുമായി ചില ഡീലുകൾ നടത്താൻ ഉള്ള ശ്രമമാണിതെന്ന് സംശയിക്കേണ്ടിയിരുക്കുന്നുവെന്നും ജിഗ്‌നേഷ് മേവാനി എംഎൽഎ ആരോപിച്ചു. ഗുജറാത്ത് മോഡൽ ഭരണനിർവ്വഹണം പഠിക്കാനുള്ള ശ്രമത്തെ പ്രതിപക്ഷം രൂക്ഷമായി വിമർശിച്ചിരുന്നു. ഗുജറാത്തിലെ ഭരണ നവീകരണ മോഡൽ പഠിക്കാനാണ് ചീഫ് സെക്രട്ടറി ഉൾപ്പെട്ട രണ്ടംഗ സംഘം മൂന്ന് ദിവസം ഗുജറാത്തിലേക്ക് പോയത്. വിവിധ വകുപ്പുകളുടെ പ്രവർത്തനം തത്സമയം ഓരോ ദിവസവും മുഖ്യമന്ത്രിക്ക് വിലയിരുത്തൻ കഴിയുന്ന സി എം ഡാഷ് ബോർഡ് സംവിധാനമാണ് പ്രധാനമായും പഠിച്ചത്. ഒപ്പം അര ലക്ഷത്തോളം സർക്കാർ സ്‌കൂളുകളെ ഒരു കേന്ദ്രത്തിൽ നിരീക്ഷിക്കുന്ന വിദ്യ സമീക്ഷ പദ്ധതിയും ചീഫ് സെക്രെട്ടറി വിലയിരുത്തി.

ചീഫ് സെക്രട്ടറി വി പി ജോയിക്കൊപ്പം ചീഫ് സെക്രട്ടറിയുടെ ഓഫീസിന്റെ ചുമതല വഹിക്കുന്ന സ്റ്റാഫ് ഓഫീസർ ഉമേഷ് എൻഎസും ഗുജറാത്തിൽ പോയിരുന്നു. എന്തിലും രാജ്യത്തെ ബദലും നമ്പർ വണ്ണും കേരളമാണെന്ന് മുഖ്യമന്ത്രി ആവർത്തിക്കുമ്പോഴുള്ള ഗുജറാത്ത് പഠനം പ്രതിപക്ഷം ആയുധമാക്കി. എന്നാൽ, വികസനം പഠിക്കുന്നതിൽ തെറ്റില്ലെന്നാണ് പ്രതിപക്ഷ വിമർശനത്തോടുള്ള സർക്കാരിൻറെ പ്രതികരണം. അതേസമയം, ഗുജറാത്ത് മോഡൽ പഠിക്കാനായല്ല ചീഫ് സെക്രട്ടറിയും ഉദ്യോഗസ്ഥരും ഗുജറാത്തിൽ സന്ദർശനം നടത്തിയതെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വിശദീകരിച്ചിരുന്നു.

TAGS :

Next Story