Quantcast

കലൂർ സ്റ്റേഡിയത്തിൽ ഉമ തോമസ് അപകടം: നൃത്ത പരിപാടിയുടെ ഇവന്റ് മാനേജർ അറസ്റ്റിൽ

മുൻകൂർ ജാമ്യാപേക്ഷയുമായി ഇവന്റ് മാനേജർ കൃഷ്ണ കുമാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു

MediaOne Logo

Web Desk

  • Updated:

    2024-12-30 13:56:11.0

Published:

30 Dec 2024 1:20 PM GMT

Kochi corporation health inspector suspended
X

കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ നൃത്ത പരിപാടിക്കിടെ ഉമ തോമസ് എംഎൽഎ വീണു പരിക്കേറ്റ സംഭവത്തിനു പിന്നാലെ സംഘാടകർക്കെതിരെ നടപടി. നൃത്ത പരിപാടിയുടെ ഇവന്റ് മാനേജർ കൃഷ്ണ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. നേരത്തെ, മുൻകൂർ ജാമ്യാപേക്ഷയുമായി ഇദ്ദേഹം ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ഇന്നലെ രാത്രിയാണ് പരിപാടിക്കിടെ ഗാലറിയിൽനിന്ന് വീണ് തൃക്കാക്കര എംഎൽഎ ഉമ തോമസിനു ഗുരുതരമായി പരിക്കേറ്റത്. തലച്ചോറിനു ക്ഷതമേൽക്കുകയും ശ്വാസകോശത്തിൽ രക്തം കട്ടപിടിച്ച നിലയിലായിരുന്നു. നിലവിൽ തലച്ചോറിലെ രക്തസ്രാവം നിയന്ത്രണവിധേയമാണെന്നാണു വിവരം. പാലാരിവട്ടത്തെ സ്വാകര്യ ആശുപത്രിയിൽ ഐസിയുവിൽ തുടരുകയാണ് എംഎൽഎ.

കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടിയിൽ ജിസിഡിഎ നൽകിയ നിർദേശങ്ങൾ സംഘാടകർ ലംഘിച്ചുവെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ടവിമലാദിത്യ നേരത്തെ പറഞ്ഞിരുന്നു. തിരക്ക് നിയന്ത്രിക്കാൻ പൊലീസ് സംവിധാനം ഏർപ്പെടുത്തിയിരുന്നുവെന്നും കമ്മീഷണർ പറഞ്ഞു. പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ല. വിവിധ വകുപ്പുകളിലെ അനുമതി സംഘാടകർ വാങ്ങേണ്ടതാണ്. എല്ലാം വിശദമായി അന്വേഷിക്കുമെന്നും കമ്മീഷണർ വ്യക്തമാക്കി.

പിഡബ്ല്യുഡി, ഫയർഫോഴ്സ് എന്നിവയ്ക്കു കത്ത് നൽകിയിട്ടുണ്ട്. സംഭവസ്ഥലത്ത് വിവിധ വകുപ്പുകൾ പരിശോധന നടത്തിയിട്ടുണ്ട്. സ്റ്റേജ് സ്റ്റബിലിറ്റിയെ കുറിച്ച് റിപ്പോർട്ട് നൽകേണ്ടത് പിഡബ്ല്യുഡി ആണ്. സംഭവത്തിൽ വകുപ്പിനു വീഴ്ച സംഭവിച്ചോ എന്നും അന്വേഷിക്കും. ഇതേ വേദിയിൽ അപകട ശേഷവും പരിപാടി തുടർന്നതും പരിശോധിക്കുമെന്നും കമ്മിഷണർ അറിയിച്ചു.

Summary: Event manager of dance event arrested in Uma Thomas accident at Kaloor Stadium

TAGS :

Next Story