Quantcast

സഭയിൽ പറഞ്ഞ ഓരോ വാക്കും തന്റെ ബോധ്യം, പറഞ്ഞതിൽ നിന്ന് ഒരിഞ്ച് പിന്നോട്ടില്ല: മാത്യു കുഴൽനാടൻ

ഇ.ഡിയുടെ റിമാൻഡ് റിപ്പോർട്ടിൽ മുഖ്യമന്ത്രിക്കെതിരെ പരമാർശമുണ്ടെന്ന മാത്യു കുഴൽനാടന്റെ പരാമർശങ്ങൾ നിയമസഭാ രേഖയിൽ നിന്നും നീക്കിയിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-03-03 12:32:33.0

Published:

3 March 2023 12:29 PM GMT

സഭയിൽ പറഞ്ഞ ഓരോ വാക്കും തന്റെ ബോധ്യം, പറഞ്ഞതിൽ നിന്ന് ഒരിഞ്ച് പിന്നോട്ടില്ല: മാത്യു കുഴൽനാടൻ
X

കോട്ടയം: ലൈഫ് മിഷനുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ നോട്ടീസിനു മേൽ സംസാരിക്കുന്നതിനിടെ മുഖ്യമന്ത്രിക്ക് എതിരെ നടത്തിയ പരാമർശത്തിൽ നിന്ന് ഒരിഞ്ച് പിന്നോട്ടില്ലെന്ന് മാത്യു കുഴൽ നാടൻ എം.എൽഎ. സഭയിൽ പറഞ്ഞ ഓരോ വാക്കും തന്റെ ബോധ്യമാണെന്നും പ്രസംഗത്തിന്റെ അച്ചടിച്ച കോപ്പി ആവശ്യപ്പെട്ടിട്ടുണ്ട്. അത് ലഭിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്നും കുഴൽനാടൻ പറഞ്ഞു.

മാത്യു കുഴൽനാടൻ എം.എൽ.എയുടെ പരാമർശങ്ങൾ നിയമസഭാ രേഖയിൽ നിന്നും നീക്കിയിരുന്നു. ഇ.ഡിയുടെ റിമാൻഡ് റിപ്പോർട്ടിൽ മുഖ്യമന്ത്രിക്കെതിരെ പരമാർശമുണ്ടെന്ന ഭാഗമാണ് നീക്കിയത്. അപകീർത്തിപരമായ പരമാർശം രേഖയിൽ ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.

ഇ.ഡി. കേസിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിനെ ഉദ്ധരിച്ചാണ് മുഖ്യമന്ത്രിക്കെതിരെ മാത്യു കുഴൽനാടൻ ആരോപണം ഉന്നയിച്ചത്. ശിവശങ്കറിന്റെ റിമാൻഡ് റിപ്പോർട്ട് വായിക്കുന്നതും രേഖയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അന്ന് പ്രസംഗം തടസപ്പെടുത്താൻ ഭരണപക്ഷം ശ്രമിച്ചിരുന്നു. അതിനെ വകവയ്ക്കാതെയാണ് പ്രസംഗിച്ചതെന്നും കുഴൽനാടൻ പറഞ്ഞു. കോടതിയുടെ വ്യവഹാരത്തിലിരിക്കുന്ന കാര്യങ്ങൾ പരാമർശിക്കരുതെന്ന നിയമസഭാ ചട്ടം 307 പ്രകാരമാണ് വിവാദ പരാമർശങ്ങൾ നീക്കിയിരിക്കുന്നത്.

അതേസമയം,ഷുഹൈബ് വധക്കേസിൽ ഇന്ന് സഭ പ്രക്ഷ്ബുധമായി. ശുഹൈബ് വധക്കേസിൽ തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നൽകാത്തതോടെ പ്രതിപക്ഷം ഇറങ്ങിപ്പോയി. കൊന്നവരെ മാത്രമല്ല കൊല്ലിച്ചവരെയും കണ്ടെത്തണം എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടു.


TAGS :

Next Story