Quantcast

കോവിഡിനെ അകറ്റി നിര്‍ത്താനുള്ള ജാഗ്രത എല്ലാവരും തുടരണം; റിപ്പബ്ലിക് ദിന സന്ദേശവുമായി രാഷ്ട്രപതി

കോവിഡിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2022-01-25 14:08:30.0

Published:

25 Jan 2022 2:06 PM GMT

കോവിഡിനെ അകറ്റി നിര്‍ത്താനുള്ള ജാഗ്രത എല്ലാവരും തുടരണം; റിപ്പബ്ലിക് ദിന സന്ദേശവുമായി രാഷ്ട്രപതി
X

എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകള്‍ക്ക് മുന്നോടിയായി രാജ്യത്തെ അഭിസംബോധന രാഷ്ട്രപതി രാം നാഥ് കോവിന്ദ്. കോവിഡിനെ അകറ്റി നിര്‍ത്താനുള്ള ജാഗ്രത എല്ലാവരും തുടരണം. കൊറോണയുമായുള്ള യുദ്ധം രാജ്യം ഇപ്പോഴും തുടരുകയാണ്. സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയവരെ ഓര്‍ക്കേണ്ട സന്ദര്‍ഭമാണിതെന്നും രാഷ്ട്രപതി പറഞ്ഞു.

അസാധാരണമായ സാഹചര്യമാണ് കോവിഡിനെ തുടര്‍ന്ന് ലോകത്ത് ഉണ്ടാകുന്നത്. കോവിഡ് പ്രോട്ടോക്കോള്‍ തുടരുക എല്ലാവരുടെയും ഉത്തരവാദിത്വമാണ്. ഭരണ സംവിധാനം അവസരത്തിനൊത്ത് ഉയര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ടെന്നും രാഷ്ട്രപതി ഓര്‍മിപ്പിച്ചു.

കോവിഡിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. രാവിലെ 10.30യ്ക്കാണ് റിപ്പബ്ലിക് ദിന ചടുകള്‍ ആരംഭിക്കുക. പരേഡില്‍ 99 പേരായിരിക്കും പങ്കെടുക്കുക. ഇത്തവണ 5000 മുതല്‍ 8000 വരെ കാണികളെയാണ് പങ്കെടുപ്പിക്കുക.

TAGS :

Next Story