Quantcast

' ശുചിമുറി കഴുകിപ്പിച്ചു, ലീവ് നിഷേധിച്ചിട്ടുണ്ട്'; അസി. കമാന്‍ഡന്‍റ് അജിത്തിനെതിരെ മുന്‍ ഹവില്‍ദാര്‍

വിനീതിന് നേരിട്ട നേരിട്ട സമാന അനുഭവങ്ങൾ തനിക്കുമുണ്ടായിട്ടുണ്ടെന്ന് ക്യാമ്പിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥൻ

MediaOne Logo

Web Desk

  • Updated:

    2024-12-17 04:53:40.0

Published:

17 Dec 2024 3:56 AM GMT

pk mubashir
X

കോഴിക്കോട്: മലപ്പുറം അരീക്കോട് എസ്ഒജി ക്യാമ്പില്‍ ആത്മഹത്യ ചെയ്ത വിനീതിന് നേരിട്ട നേരിട്ട സമാന അനുഭവങ്ങൾ തനിക്കുമുണ്ടായിട്ടുണ്ടെന്ന് ക്യാമ്പിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥൻ. മുന്‍ ഹവിൽദാർ വടകര സ്വദേശി പി.കെ മുബഷിറിന്‍റെതാണ് വെളിപ്പെടുത്തല്‍. ലീവ് നിഷേധിക്കാറുണ്ടെന്നും ശുചിമുറി കഴുകിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു.

അർഹതപ്പെട്ട അവധി നൽകിയില്ല.അനാവശ്യമായി കടുത്ത ശിക്ഷാനടപടികൾ നൽകി. ചട്ടം ലംഘിച്ചാണ് അസി. കമാന്‍ഡന്‍റ് അജിത് എസ്ഒജിയിൽ തുടരുന്നത്. ഏകാധിപതിയെ പോലെയാണ് അജിതിന്‍റെ പെരുമാറ്റം. വ്യക്തി വൈരാഗ്യം തീർക്കാർ കടുത്ത ശിക്ഷകൾ നൽകിയിരുന്നു . ക്യാമ്പിലെ വനിത ജീവനക്കാരിയോട് അജിത് മോശമായി പെരുമാറി. പിന്നീട് അകാരണമായി തന്നെ പിരിച്ചു വിട്ടു. എസ്ഒജിയിൽ അജിതിനെതിരെ നിരവധി പരാതിയുണ്ട്. ഒന്നും പുറത്ത് വരാറില്ല, ഒരുക്കി തീർക്കും. വിനീതിന്‍റെ ആത്മഹത്യയിലും അജിതിന്‍റെ പങ്ക് അന്വേഷിക്കണമെന്നും മുബഷിര്‍ ആവശ്യപ്പെട്ടു.

അതേസമയം എസ്‍ഒജി ക്യാമ്പിലെ വിനീതിന്‍റെ ആത്മഹത്യയിൽ കൊണ്ടോട്ടി ഡിവൈഎസ്‍പിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് അന്വേഷണം തുടങ്ങും. വിനീതിന് എസ്‍ഒജി ക്യാമ്പിൽ തൊഴിൽ പീഡനം നേരിട്ടോ, അവധി നിഷേധിക്കപ്പെട്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിക്കും. എസ്‍ഒജി ക്യാംപിലെ ഉദ്യോഗസ്ഥരുടെ മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും. ആത്മഹത്യയിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസ്‌ എടുത്തിരുന്നു.

വിനീതിന്‍റെ മരണത്തിൽ കുറ്റവാളികളെ ശിക്ഷിക്കണം എന്നാവശ്യപ്പെട്ട് അരീക്കോട് എസ്‍ഒജി ക്യാംപിലേക്ക് മലപ്പുറം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് മാർച്ച് നടത്തും. ഞായറാഴ്ചയാണ് ക്യാംപിലെ ശുചിമുറിയിൽ തണ്ടർബോൾട്ട് കമാൻഡോ ആയിരുന്ന വിനീത് സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയത്. വിനീതിന്‍റെ മൃതദേഹം വയനാട് തെക്കുംതറയിലെ വീട്ടുവളപ്പിൽ ഇന്നലെ രാത്രി സംസ്കരിച്ചു.



TAGS :

Next Story