'ചതിവ്, വഞ്ചന, അവഹേളനം'; സിപിഎം സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയതിൽ ഇടഞ്ഞ് മുൻ എംഎൽഎ എ. പത്മകുമാർ
വീണാ ജോർജിനെ സംസ്ഥാന കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവാക്കിയതിലുള്ള അതൃപ്തിയാണ് പത്മകുമാർ പരസ്യമാക്കിയത്.

പത്തനംതിട്ട: സിപിഎം സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയതിൽ അതൃപ്തി പരസ്യമാക്കി മുൻ എംഎൽഎ എ. പത്മകുമാർ. 'ചതിവ്, വഞ്ചന, അവഹേളനം. 52 വർഷത്തെ ബാക്കിപത്രം' എന്നാണ് പത്മകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. താടിക്ക് കൈ കൊടുത്തിരിക്കുന്ന ചിത്രം പ്രൊഫൈൽ ഫോട്ടോയാക്കുകയും ചെയ്തിട്ടുണ്ട്.
വീണാ ജോർജിനെ സംസ്ഥാന കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവാക്കിയതിലുള്ള അതൃപ്തിയാണ് പത്മകുമാർ പരസ്യമാക്കിയത്. ഉച്ചഭക്ഷണത്തിന് പോലും നിൽക്കാതെയാണ് പത്മകുമാർ സമ്മേളന നഗരി വിട്ടത്. പാർലമെന്ററി രംഗത്തൂടെ പാർട്ടിയിലെത്തിയ വീണാ ജോർജിനെ സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തിയതിൽ പത്തനംതിട്ടയിലെ മറ്റു നേതാക്കൾക്കും അതൃപ്തിയുണ്ടെന്നാണ് വിവരം.
Next Story
Adjust Story Font
16