Quantcast

'എസ്.എഫ്.ഐ.ഒ അന്വേഷണം നിയമപരം'; മാസപ്പടിയിൽ എക്‌സാലോജിക്കിന്റെ ഹരജി തള്ളിയ വിധിപ്പകർപ്പ് പുറത്ത്

എസ്.എഫ്.ഐ.ഒ അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് എക്‌സാലോജിക് സമർപ്പിച്ച ഹരജി ഇന്നലെയാണ് കർണാടക ഹൈക്കോടതി തള്ളിയത്.

MediaOne Logo

Web Desk

  • Updated:

    2024-02-17 09:45:02.0

Published:

17 Feb 2024 9:35 AM GMT

Exalogics plea rejection copy released
X

തിരുവനന്തപുരം: മാസപ്പടിക്കേസിൽ എക്‌സാലോജിക്കിന്റെ ഹരജി തള്ളിയ കർണാടക ഹൈക്കോടതിയുടെ വിധിപ്പകർപ്പ് പുറത്ത്. എസ്.എഫ്.ഐ.ഒ അന്വേഷണം നിയമപരമാണെന്ന് കോടതി വ്യക്തമാക്കി. നിയമം പാലിച്ചുതന്നെയാണ് അന്വേഷണം നടക്കുന്നതെന്നും അന്വേഷണത്തിന് വിട്ട കേന്ദ്ര നടപടിയിൽ തെറ്റില്ലെന്നും വിധിപ്പകർപ്പിൽ പറയുന്നു. എസ്.എഫ്.ഐ.ഒ അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് എക്‌സാലോജിക് സമർപ്പിച്ച ഹരജി ഇന്നലെയാണ് കർണാടക ഹൈക്കോടതി തള്ളിയത്.

അന്വേഷണം തടയാൻ എക്‌സാലോജിക് മുന്നോട്ടുവെച്ച ആരോപണങ്ങളൊന്നും യുക്തിസഹമല്ല. കേസിൽ അന്വേഷണം ആരംഭിച്ചിട്ടേയുള്ളൂ. പ്രാഥമികഘട്ടത്തിലുള്ള അന്വേഷണം തടയണമെന്ന് ആവശ്യപ്പെടുന്നതിൽ കഴമ്പില്ല. അന്വേഷണം മുന്നോട്ടുപോകുന്നതിൽ തെറ്റില്ലെന്നും കോടതി വ്യക്തമാക്കുന്നു.

സാമ്പത്തിക കുറ്റകൃത്യങ്ങൾ രാജ്യത്തിന് തന്നെ ഭീഷണിയാണെന്നും കോടതി ചൂണ്ടിക്കാട്ടുന്നു. സ്വാഭാവിക നീതിയുടെ നിഷേധം ടി. വീണക്ക് ഉണ്ടായിട്ടില്ല. നിലവിൽ കമ്പനികാര്യ നിയമപ്രകാരം ആർ.ഒ.സിയുടെ അന്വേഷണം നടക്കുന്നുണ്ടെന്നും ഒരേസമയം രണ്ട് അന്വേഷണം നീതി നിഷേധമാണെന്നുമുള്ള ഹരജിക്കാരിയുടെ വാദവും കോടതി തള്ളുകയായിരുന്നു.

TAGS :

Next Story