വിമാനയാത്രക്കിടെ അമിതമായി മദ്യപിച്ചവർക്ക് സംഭവിച്ചത്; ശ്രദ്ധേയമായി മസ്‌കത്തിലെ മലയാളി മാധ്യമപ്രവർത്തകന്റെ വിഡിയോ
കൊച്ചി-മസ്‌കത്ത് യാത്രക്കിടെ കൊളംബോ വിമാനത്താവളത്തിൽ നിന്ന് ഒമാൻ ഒബസർവർ ദിനപത്രത്തിലെ മുതിർന്ന മാധ്യമപ്രവർത്തകൻ കബീർ യൂസഫാണ് മുന്നറിയിപ്പ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്
വിമാനയാത്രക്കിടെ അമിതമായി മദ്യപിക്കുന്നവരുടെ ശ്രദ്ധക്കായി താൻ ദൃക്‌സാക്ഷിയായ സംഭവം പങ്കുവെച്ചുള്ള മസ്‌കത്തിലെ മലയാളി മാധ്യമപ്രവർത്തകന്റെ വിഡിയോ ശ്രദ്ധേയമാകുന്നു. കൊച്ചി-മസ്‌കത്ത് യാത്രക്കിടെ കൊളംബോ സിരിമാവോ ബണ്ഡാര നായികെ വിമാനത്താവളത്തിൽ നിന്ന് ഒമാൻ ഒബസർവർ ദിനപത്രത്തിലെ മുതിർന്ന മാധ്യമപ്രവർത്തകൻ കബീർ യൂസഫാണ് മുന്നറിയിപ്പ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.
കൊച്ചിയിൽ നിന്ന് മസ്‌കത്തിലേക്കുള്ള യാത്രയിൽ ആറു മണിക്കൂർ ട്രാൻസിഷൻ ഉണ്ടായിരുന്നു. അപ്പോൾ ആറു മലയാളി യുവാക്കൾ അവിടെയിറങ്ങി. ഒരാൾ സൗദിയിലേക്കും മറ്റുള്ളവർ ഒമാനിലേക്കും പോകാനുള്ളവരായിരുന്നു. ബാറിൽനിന്നല്ലാതെ അവർ രഹസ്യമായി മദ്യപിക്കുകയും മൂന്നു പേർ തീരെ എഴുന്നേറ്റ് നിൽക്കാൻ പോലും കഴിയാതെയാവുകയായിരുന്നു. തുടർന്ന് ഇവരെ വിമാനത്തിൽനിന്ന് ഇറക്കി, തടവിൽ വെച്ചിരിക്കുകയാണ്. മസ്‌കത്തിലേക്കുള്ളവരുടെ ലഗോജുകൾ ഇറക്കി. എന്നാൽ സൗദിയിലേക്കുള്ളയാളുടെ വിമാനം ടേക്ക് ഓഫ് ചെയ്തതിനാൽ ലഗേജ് ഇറക്കാനായില്ല.
തടവിൽ വെക്കപ്പെട്ടവർക്കെതിരെ രാജസുരക്ഷക്ക് ഭീഷണിയെന്ന നിലയിൽ പോലും കേസെടുക്കപ്പെടാൻ സാധ്യതയുണ്ടെന്നാണ് ഒരു സുരക്ഷ ഉദ്യോഗസ്ഥൻ പറഞ്ഞത്. മൂന്നുപേരെയും മൂന്നിടങ്ങളിൽ നിന്നാണ് അമിതായി മദ്യപിച്ചവരായി കണ്ടെത്തിയത്. -മാധ്യമപ്രവർത്തകൻ വിഡിയോയിൽ പറഞ്ഞു. ഇത്തരം സാഹചര്യങ്ങൾ സൃഷ്ടിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന അപേക്ഷയോടെയാണ് അദ്ദേഹം തന്റെ വിഡിയോ അവസാനിപ്പിച്ചത്.
Adjust Story Font
16