രണ്ട് ഡോസ് വാക്സിനെടുത്തവർക്ക് ഇളവ്; ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട
നിലവിൽ ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമായ എല്ലാ കാര്യങ്ങൾക്കും വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതി.
കോവിഡ‍് വാക്സിൻ രണ്ട് ഡോസും സ്വീകരിച്ചവർക്ക് ഇനി ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ല. നിലവിൽ ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമായ എല്ലാ കാര്യങ്ങൾക്കും ഇളവ് ബാധകമാണ്.
നെഗറ്റീവ് സർട്ടിഫിക്കറ്റിന് പകരം വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതി. ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർക്കും ഇളവു ലഭിക്കും.
ഇതുസംബന്ധിച്ച് ദുരന്തനിവാരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് പ്രബല്യത്തില്‍ വന്നു. രണ്ടു ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ രോഗലക്ഷണങ്ങള്‍ കാണിച്ചാല്‍ മാത്രം ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സർട്ടിഫിക്കറ്റ് കയ്യില്‍ കരുതിയാല്‍ മതിയെന്നാണ് ഉത്തരവില്‍ പറയുന്നത്.
Next Story
Adjust Story Font
16