പ്രവാസി വ്യവസായിയുടെ മരണകാരണം തലക്കേറ്റ ഗുരുതര പരിക്ക്; ഹണിട്രാപ്പ് കേസ് പ്രതിയായ സ്ത്രീയെ കേന്ദ്രീകരിച്ച് അന്വേഷണം
മരിച്ച എം.സി.അബ്ദുഗഫൂറിന്റെ വീട്ടിൽ നിന്ന് 595 പവനിലധിക സ്വർണം കാണാതായിരുന്നു
കാസർകോട്: പൂച്ചക്കാട് പ്രവാസി വ്യവസായിയുടെ മരണകാരണം തലക്കേറ്റ ഗുരുതരമായ പരിക്ക് കാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. പൂച്ചക്കാട് സ്വദേശി എം.സി.അബ്ദുഗഫൂറിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടാണ് പുറത്ത് വന്നത്. പോസ്റ്റ് മോർട്ടം റിപ്പോർട്ടിന്റെ പകർപ്പ് മീഡിയവണിന് ലഭിച്ചു.
ഏപ്രിൽ പതിനാലാം തീയതിയാണ് അബ്ദുൽ ഗഫൂറിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഗഫൂറിന്റെ വീട്ടിൽ നിന്ന് 595 പവനിലധിക സ്വർണം കാണാതായിരുന്നു. സ്വാഭാവിക മരണമാണെന്ന് കരുതി ബന്ധുക്കൾ മൃതദേഹം ഖബറടക്കിയത്. പിന്നീടാണ് സ്വർണം കാണായത് മനസിലായത്. അതിന്റെ അടിസ്ഥാനത്തിൽ ബേക്കൽ പൊലീസിൽ പരാതി നൽകി. മൃതദേഹം വീണ്ടും പുറത്തെടുത്ത് പോസ്റ്റ് മോർട്ടം നടത്തിയിരുന്നു. അതിന്റെ റിപ്പോർട്ടാണ് പുറത്ത് വന്നത്.
സ്വർണം ഇരട്ടിപ്പിക്കൽ സംഘത്തിലെ സ്ത്രീയെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഹണി ട്രാപ്പ് കേസിലെ പ്രതിയാണ് ഈ സ്ത്രീ. പലതവണ ഈ യുവതിയെയും ഭർത്താവിനെയും ചോദ്യം ചെയ്തിരുന്നു. എന്നാൽ കൊലപാതകം നടന്നതിന്റെ ഒരു തെളിവും പൊലീസിന് ഇതുവരെ ലഭിച്ചിട്ടില്ല.
Adjust Story Font
16