Quantcast

എയര്‍ ഇന്ത്യയ്‌ക്കെതിരെ ലഗേജില്‍ പ്രതിഷേധവുമായി പ്രവാസി മലയാളി

കഴിഞ്ഞ ശനിയാഴ്ച മസ്‌കത്തിലെത്തേണ്ട തന്റെ യാത്ര രണ്ടു തവണ എയര്‍ ഇന്ത്യയുടെ അനാസ്ഥ മൂലം മുടങ്ങിയെന്ന് നൗഫല്‍ പറഞ്ഞു

MediaOne Logo

Web Desk

  • Published:

    18 July 2024 5:15 PM GMT

Expatriate Malayali protests at Kozhikode airport against Air Indias anti-expatriate actions
X

കോഴിക്കോട്: എയര്‍ ഇന്ത്യയുടെ പ്രവാസദ്രോഹ നടപടികള്‍ക്കെതിരെ കോഴിക്കോട് വിമാനത്താവളത്തില്‍ പ്രതിഷേധവുമായി പ്രവാസി മലയാളി. എയര്‍ ഇന്ത്യ ബഹിഷ്‌ക്കരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പോസ്റ്റര്‍ ലഗേജില്‍ ഒട്ടിച്ചാണ് കോഴിക്കോട് വാണിമേല്‍ സ്വദേശി കുഞ്ഞിപറമ്പത്ത് നൗഫലിന്റെ വേറിട്ട പ്രതിഷേധം.

കോഴിക്കോട് വിമാനത്താവളത്തില്‍നിന്ന് ഒമാനിലെ മസ്‌കത്തിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു യുവാവ് എയര്‍ ഇന്ത്യയ്‌ക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തിയത്. 'പ്രവാസി യാത്രക്കാരെ നിരന്തരം ബുദ്ധിമുട്ടിക്കുന്ന എയര്‍ ഇന്ത്യ ബഹിഷ്‌ക്കരിക്കുക, മറ്റ് കമ്പനികളുടെ വിമാനങ്ങളില്‍ സുഖമായി യാത്ര ചെയ്യുക, എയര്‍ കേരളയ്ക്കു വേണ്ടി ഞങ്ങള്‍ പ്രവാസികള്‍ കാത്തിരിക്കുന്നു' എന്നെല്ലാം ലഗേജില്‍ ഒട്ടിച്ച പോസ്റ്ററില്‍ രേഖപ്പെടുത്തിയിരുന്നു.

കഴിഞ്ഞ ശനിയാഴ്ച മസ്‌കത്തിലെത്തേണ്ട തന്റെ യാത്ര രണ്ടു തവണ എയര്‍ ഇന്ത്യയുടെ അനാസ്ഥ മൂലം മുടങ്ങിയെന്ന് നൗഫല്‍ പറഞ്ഞു. ഒരു തവണ വിമാനത്താവളത്തില്‍ എത്തിയ ശേഷം മടങ്ങേണ്ടിവന്നു. തുടര്‍ന്ന് മറ്റൊരു വിമാനത്തില്‍ യാത്ര ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Summary: Expatriate Malayali protests at Kozhikode airport against Air India's anti-expatriate actions

TAGS :

Next Story