തലശ്ശേരിയിൽ ബോംബ് നിർമാണത്തിനിടെ സ്‌ഫോടനം: യുവാവിന്റെ ഇരു കൈപ്പത്തികളും അറ്റു
സ്റ്റീൽ ബോംബ് നിർമിക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്
തലശ്ശേരി: തലശ്ശേരിയിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ യുവാവിന്റെ രണ്ട് കൈപ്പത്തികളും അറ്റു. തലശ്ശേരി സ്വദേശി വിഷ്ണുവിനാണ് ഗുരുതരമായി പരിക്കേറ്റത്. എരഞ്ഞോളിപ്പാലത്തിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ ഇന്നലെ രാത്രിയായിരുന്നു സ്‌ഫോടനം.
സ്റ്റീൽ ബോംബ് നിർമിക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. നിലവിൽ മറ്റാർക്കും പരിക്കില്ല. സ്‌ഫോടനശബ്ദം കേട്ടതനുസരിച്ച് നാട്ടുകാരാണ് പൊലീസിൽ വിവരമറിയിച്ചത്. പൊലീസെത്തി സ്ഥലം പരിശോധിച്ചശേഷം സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തു.
വിഷ്ണുവിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ ആരോഗ്യനിലയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. അതേസമയം ബിജെപി ആർ എസ് എസ് നേതൃത്വത്തിന്റെ അറിവോടെ ബോംബ് നിർമ്മിക്കുന്നതിനിടയിലാണ് സ്ഫോടനം ഉണ്ടായതെന്നും പരിക്കേറ്റത് ആർ എസ് എസ് പ്രവർത്തകനാണെന്നും സിപിഎം ആരോപിച്ചു
Next Story
Adjust Story Font
16