Quantcast

യു.കെയിൽ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം തട്ടി; ദുബൈയിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പ്രതി പിടിയിൽ

എറണാകുളം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന 'ഗ്ലോബൽ പ്ലസ് ഡേ' എന്ന ട്രാവൽ ഏജൻസിയുടെ നടത്തിപ്പുകാരനാണ് പിടിയിലായ നിതിൻ പി.ജോയ്

MediaOne Logo

Web Desk

  • Published:

    6 May 2024 1:50 AM GMT

Job Frauds, Cybercrime ,arrest,UK job offering,latest malayalam news,ജോലിതട്ടിപ്പ്,യു.കെയില്‍ ജോലി,10 ലക്ഷം രൂപതട്ടിയെടുത്തു,ഗ്ലോബൽ പ്ലസ് ഡേ,
X

തിരുവനന്തപുരം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ പ്രതി പിടിയിൽ. ദക്ഷിണ കന്നഡ പുത്തൂർ സ്വദേശി നിതിൻ പി.ജോയ് ആണ് പിടിയിലായത്. യു.കെയിൽ ജോലി നൽകാം എന്ന് വിശ്വസിപ്പിച്ച് കാട്ടാക്കട സ്വദേശിയായ യുവാവിൽ നിന്ന് 10 ലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്തത്.

എറണാകുളം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന 'ഗ്ലോബൽ പ്ലസ് ഡേ' എന്ന ട്രാവൽ ഏജൻസിയുടെ നടത്തിപ്പുകാരനാണ് പിടിയിലായ നിതിൻ. നെയ്യാർഡാം മരുതുംമൂട് സ്വദേശിയായ നിഖിൽ എന്ന യുവാവിൽ നിന്നാണ് പ്രതി പണം തട്ടിയത്. വിവിധ ഘട്ടങ്ങളിലായി 10,08000 രൂപയും തട്ടിയെടുത്തു. ഇതുമായി ബന്ധപ്പെട്ട് ഏജൻസി നടത്തിയ തിരിമറിയിൽ നിഖിലിൻ്റെ പാസ്പോർട്ട് ബ്രിട്ടീഷ് എംബസി വിലക്കി. 10 വർഷത്തേക്ക് നിഖിലിന് യു.കെ. ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിൽ ജോലിക്കോ പഠനത്തിനോ പോകാനാവില്ല എന്ന് മനസ്സിലായതോടെയാണ് കുടുംബം പരാതിയുമായി വന്നത്.

തുടർന്ന് ട്രാവൽ ഏജൻസിക്ക് എതിരെ കാട്ടാക്കട പൊലീസ് കേസെടുക്കുകയും ഒളിവിൽ പോയ നിതിൻ ഉൾപ്പെടുന്ന പ്രതികൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു ഒടുവിൽ ദുബായിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഡൽഹി വിമാനത്താവളത്തിൽ നിന്ന് നിതിൻ പിടിയിലാവുകയായിരുന്നു. പ്രതിയെ കാട്ടാക്കട പൊലീസിന് കൈമാറി. ഇയാൾക്കൊപ്പം ഉള്ള മറ്റ് പ്രതികൾക്ക് വേണ്ടിയുള്ള തെരച്ചിലിൽ ആണ് പൊലീസ്.

TAGS :

Next Story