Quantcast

യാത്രാ ദുരിതം: ഏഴ് ട്രെയിനുകളിൽ അധിക കോച്ചുകൾ

പാലക്കാട് ഡിവിഷന് കീഴിലെ എക്‌സ്പ്രസ്, സ്‌പെഷ്യൽ ട്രെയിനുകൾക്കാണ് അധികമായി രണ്ട് സെക്കൻഡ് ക്ലാസ് ജനറൽ കോച്ചുകൾ കൂടെ അനുവദിച്ചത്

MediaOne Logo

Web Desk

  • Published:

    5 Nov 2023 1:03 AM GMT

Extra coaches in seven trains
X

ട്രെയിനിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി ഏഴ് ട്രെയിനുകളിൽ അധിക കോച്ചുകൾ അനുവദിച്ചു. പാലക്കാട് ഡിവിഷന് കീഴിലെ എക്‌സ്പ്രസ് , സ്‌പെഷ്യൽ ട്രെയിനുകൾക്കാണ് അധികമായി രണ്ട് സെക്കൻഡ് ക്ലാസ് ജനറൽ കോച്ചുകൾ കൂടെ അനുവദിച്ചത്

നാളെ പുറപ്പെടുന്ന മഡ്ഗാവ് ജംഗ്ഷൻ - മംഗലാപുരം സെൻട്രൽ സ്‌പെഷ്യൽ എക്‌സപ്രസ് , മംഗലാപുരം സെൻട്രൽ - മഡ്ഗാവ് ജംഗ്ഷൻ സ്‌പെഷ്യൽ എക്‌സ്പ്രസ്, തിങ്കളാഴ്ച പുറപ്പെടുന്ന മംഗലാപുരം സെൻട്രൽ - കോഴിക്കോട് എക്‌സ്പ്രസ്, കോഴിക്കോട് - കണ്ണൂർ സ്‌പെഷ്യൽ എക്‌സ്പ്രസ് , കണ്ണൂർ - ചെറുവത്തൂർ സ്‌പെഷ്യൽ എക്‌സപ്രസ്, ചൊവ്വാഴ്ച പുറപ്പെടുന്ന ചെറുവത്തൂർ - മംഗലാപുരം സെൻട്രൽ സ്‌പെഷ്യൽ എക്‌സപ്രസ് , മംഗലാപുരം സെൻട്രൽ - കോയമ്പത്തൂർ ജംഗ്ഷൻ എക്‌സ്പ്രസ് ,ബുധനാഴ്ച പുറപ്പെടുന്ന കോയമ്പത്തൂർ ജംഗ്ഷൻ - മംഗലാപുരം സെൻട്രൽ എക്‌സ്പ്രസ് എന്നീ ട്രെയിനുകൾക്കാണ് അധിക കോച്ചുകൾ അനുവച്ചത്.

TAGS :

Next Story