റേഷൻ കടകളുടെ മുഖച്ഛായ മാറുന്നു; കെ സ്റ്റോർ പദ്ധതി യാഥാർഥ്യമാകുന്നു
ഈ മാസം 14-നാണ് പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം
തിരുവനന്തപുരം: റേഷൻ കടകൾ വഴി കൂടുതൽ ഉത്പന്നങ്ങളും സേവനങ്ങളും ലഭ്യമാകുന്ന കെ സ്റ്റോർ പദ്ധതി യാഥാർഥ്യമാകുന്നു. മിൽമ,ശബരി, ഉത്പന്നങ്ങൾ വാങ്ങാനും ഡിജിറ്റൽ ഇടപാടുകൾ നടത്താനും കെ സ്റ്റോറുകൾ വഴി സാധിക്കും. ഈ മാസം 14-നാണ് പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം.
റേഷൻ കടകളുടെ മുഖച്ഛായ മാറ്റുന്ന പദ്ധതിക്കാണ് കെ സ്റ്റോറുകൾ വഴിയൊരുക്കുന്നത്. മിൽമയുടെയും ശബരിയുടെയും ഉത്പന്നങ്ങളും ഡിജിറ്റൽ ഇടപാടുകളും ഇനി കേ സ്റ്റോറുകൾ വഴി ലഭ്യമാകും. 10,000 രൂപയിൽ താഴെയുള്ള ബാങ്കിങ് ഇടപാടുകൾ, എ.ടി.എം സേവനം എന്നിവയും റേഷൻ കടയിലുണ്ടാകും.
ആദ്യ ഘട്ടത്തിൽ 108 റേഷൻ കടകളാണ് ഈ രീതിയിൽ നവീകരിക്കുന്നത്. ഒരു വർഷത്തിനുള്ളിൽ ആയിരം റേഷൻ കടകൾ കെ സ്റ്റോറുകളാക്കലാണ് ലക്ഷ്യം. കാർഷിക, വ്യാവസായിക ഉത്പന്നങ്ങൾ കൂടി വൈകാതെ കെ സ്റ്റോറുകൾ വഴി വാങ്ങാം. സപ്ലൈകോ, പൊതുവിപണികളിലെ വില തന്നെയാകും ഈടാക്കുക. റേഷൻ വ്യാപാരികളുടെ വരുമാനവും വർധിക്കും. കെ സ്റ്റോറുകളുടെ സംസ്ഥാനതല ഉദ്ഘാടനം മെയ് 14-ന് തൃശൂരിൽ മുഖ്യമന്ത്രി നിർവഹിക്കും.
Adjust Story Font
16