ആര്‍.എസ്.എസിനും മോദിക്കുമെതിരെ ഫേസ്ബുക്ക് പോസ്റ്റ്; കൊല്ലത്ത് യുവാവിനെതിരെ പൊലീസ് കേസ്, മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു
സംഭവത്തില്‍ കൊല്ലം ശൂരനാട് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തുകയും മാപ്പ് എഴുതി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടതായും ആരോപണം
കൊല്ലം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആര്‍.എസ്.എസിനുമെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതിന് പൊലീസ് കേസെടുത്ത് അറസ്റ്റു ചെയ്തതായി പരാതി. കോണ്‍ഗ്രസ് അനുഭാവിയായ ശ്രീദേവ് സോമനാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ പരാതി ഉന്നയിച്ചത്. സംഭവത്തില്‍ കൊല്ലം ശൂരനാട് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തുകയും മാപ്പ് എഴുതി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടതായും അതിന് വിസ്സമ്മതിച്ചതോടെ കേസെടുക്കുകയും മൊബൈൽ ഫോണും സിം കാർഡും അന്യായമായി കസ്റ്റഡിയിൽ എടുക്കുകയും ചെയ്തതായും ശ്രീദേവ് സോമന്‍ ആരോപിച്ചു.
ശ്രീദേവ് സോമന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:
ആര്‍.എസ്.എസിനും നരേന്ദ്രമോദിക്കും എതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതിന്‍റെ അടിസ്ഥാനത്തിൽ പിണറായി വിജയന്‍റെ പൊലീസ് രണ്ടു ദിവസം മുമ്പ് എന്നെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തുകയും അറസ്റ്റ് ചെയ്യുകയും എന്‍റെ മൊബൈൽ ഫോണും സിം കാർഡും അന്യായമായി കസ്റ്റഡിയിൽ എടുക്കുകയും എനിക്കെതിരെ കേസെടുക്കുകയും ചെയ്തു. കേസെടുക്കാതിരിക്കാൻ ആര്‍.എസ്.എസ് മത തീവ്രവാദികൾക്ക് മാപ്പു എഴുതി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യാനും നരേന്ദ്രമോദിക്ക് എതിരെ ഞാനിട്ട ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്യാനും ശൂരനാട് എസ്.എച്ച്.ഒ ജോസഫ് ലിയോണ്‍ എന്നോട് ആവശ്യപ്പെട്ടത്. ഞാനൊരു കോൺഗ്രസ് പ്രവർത്തകനാണ് അതുകൊണ്ട് തന്നെ നരേന്ദ്രമോദിയോടും ആര്‍.എസ്.എസ് മത തീവ്രവാദികളോടും ഞാൻ ഒരിക്കലും മാപ്പും പറയില്ല നരേന്ദ്രമോദിക്ക് എതിരെ ഞാനിട്ട ഫേസ്ബുക്ക് പോസ്റ്റും ഡിലീറ്റ് ചെയ്യില്ല എന്ന് പറഞ്ഞതിന്‍റെ അടിസ്ഥാനത്തിൽ ശൂരനാട് എസ്.എച്ച്.ഒ ജോസഫ് ലിയോണ്‍ എനിക്കെതിരെ കേസെടുക്കുകയും എന്‍റെ ഫോണും സിം കാർഡും കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. വളരെ മോശമായിട്ട് ആണ് ശൂരനാട് എസ്.എച്ച്.ഒ ജോസഫ് ലിയോണ്‍ എന്നോട് പെരുമാറിയത്.ആര്‍.എസ്.എസിനും നരേന്ദ്രമോദിക്കും എതിരെ പോസ്റ്റിട്ടതിന്‍റെ പേരിൽ എനിക്കെതിരെ കേസെടുത്ത വിവരം അറിഞ്ഞ സമയം മുതൽ എനിക്ക് വേണ്ട എല്ലാ സഹായവും ചെയ്തു തന്ന കേരളത്തിന്‍രെ ജനകീയ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സാറിനും അദ്ദേഹത്തിന്‍റെ ഓഫീസിനും പ്രതിപക്ഷ നേതാവിനറെ പി.എ മുൻ കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി എ.എ അജ്മല്‍ ഇക്കയ്ക്കും, കെ.പി.സി.സി പ്രസിഡന്‍റ് ശ്രീ കെ സുധാകരൻ സാറിനും പ്രിയപ്പെട്ട റെനീഷ് ഏട്ടനും സൌമ്യ ചേച്ചിക്കും കരുനാഗപ്പള്ളി എം.എല്‍.എ സി.ആർ മഹേഷ് അണ്ണനും. കേസെടുത്ത സമയം മുതൽ എനിക്ക് ജാമ്യം എടുക്കാൻ വേണ്ട എല്ലാ സഹായങ്ങളും ചെയ്തു തന്ന പ്രിയ സുഹൃത്ത് കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി സുഹൈല്‍ അന്‍സാരിക്കും ഞാൻ എന്‍റെ സ്നേഹം നിറഞ്ഞ നന്ദി അറിയിക്കുന്നു. എന്‍റെ അവസാന ശ്വാസം വരെ ആര്‍.എസ്.എസ് വിരുദ്ധ പോരാട്ടം തുടരും... കൂടെ നിന്ന കോൺഗ്രസ് മുസ്‍ലിം ലീഗ് സഹപ്രവർത്തകർക്ക് നന്ദി. പ്രിയപ്പെട്ട പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സാറിനെ ഇന്ന് നിയമസഭയിൽ അദ്ദേഹത്തിന്‍റെ ഓഫീസിൽ ചെന്നു കണ്ടു.
Adjust Story Font
16