Quantcast

'മോനേ മഴ തരുന്നത് അല്ലാഹുവാണ്'; പ്രചരിപ്പിക്കുന്നത് പൊതുവിദ്യാലയത്തിലെ പാഠപുസ്തകമോ?| Fact check

പൊതുവിദ്യാഭ്യാസരംഗം ഇസ്‌ലാമികവൽക്കരിക്കുന്നു എന്ന പേരിലാണ് എം.ടി രമേശ്, പ്രതീഷ് വിശ്വനാഥ് തുടങ്ങിയ സംഘ്പരിവാർ നേതാക്കൾ പാഠഭാഗം പ്രചരിപ്പിക്കുന്നത്.

MediaOne Logo

Web Desk

  • Updated:

    2023-06-03 16:22:05.0

Published:

3 Jun 2023 1:01 PM GMT

fact check on text book contraversy
X

കോഴിക്കോട്: ഒരു പാഠപുസ്തകഭാഗം ഉയർത്തിക്കാട്ടി കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ ഇസ്‌ലാമികവൽക്കരിക്കുന്നു എന്ന പേരിൽ സംഘ്പരിവാർ വലിയ വിദ്വേഷപ്രചാരണമാണ് കഴിഞ്ഞ രണ്ട് ദിവമായി നടത്തിക്കൊണ്ടിരിക്കുന്നത്. ബി.ജെ.പി നേതാവ് എം.ടി രമേശ്, വലതുപക്ഷ സോഷ്യൽ മീഡിയ ആക്ടിവിസ്റ്റായ പ്രതീഷ് വിശ്വനാഥ് തുടങ്ങി നിരവധി സംഘ്പരിവാർ പ്രൊഫൈലുകളാണ് ഇത് പ്രചരിപ്പിക്കുന്നത്. ഇതിന്റെ വസ്തുത എന്താണെന്ന് പരിശോധിക്കാം.

സംഘ്പരിവാർ പ്രചരിപ്പിക്കുന്നത്:

'മതേതര കേരളത്തിലെ പാഠപുസ്തം' എന്ന തലക്കെട്ടിലാണ് മഴ എന്ന പാഠഭാഗം എം.ടി രമേശും പ്രതീഷ് വിശ്വനാഥും അടക്കമുള്ളവർ പ്രചരിപ്പിക്കുന്നത്. കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ ഇസ് ലാമികവൽക്കരിക്കാനുള്ള നീക്കം എന്ന പേരിലാണ് സംഘ്പരിവാർ പ്രൊഫൈലുകൾ ഇത് പ്രചരിപ്പിക്കുന്നത്



യഥാർഥ വസ്തുത എന്ത്?

കേരള നദ്‌വത്തുൽ മുജാഹിദീന്റെ കീഴിൽ പ്രവർത്തിക്കുന്ന മദ്രസകളിൽ ഒന്നാം ക്ലാസിൽ പഠിപ്പിക്കാനായി പുറത്തിറക്കിയ 'ഇസ്‌ലാമിക ബാലപാഠാവലി' പുസ്തകത്തിലെ മഴ എന്ന പാഠഭാഗമാണ് സ്‌കൂളുകളിലെ പുസ്തകമായി സംഘ്പരിവാർ പ്രചരിപ്പിക്കുന്നത്. ഒന്നാം ക്ലാസിലെ കുട്ടികൾക്ക് മതത്തെയും വിശ്വാസത്തെയും കുറിച്ച് അടിസ്ഥാന അറിവുകൾ ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പുസ്തകം പുറത്തിറക്കുന്നതെന്നാണ് ആമുഖത്തിൽ പറയുന്നത്.

''ഉദ്ഗ്രഥിത സമീപനമാണ് ഇതിൽ നാം സ്വീകരിച്ചിരിക്കുന്നത്. അതായത് വിശ്വാസവും സംസ്‌കാരവും അനുഷ്ഠാനവും ചരിത്രവും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു പുസ്തകം. ഓരോ വിഷയത്തിലും പ്രാഥമിക ധാരണകൾ നേടുകയെന്ന ലക്ഷ്യം മാത്രമേ ഇതിലുള്ളൂ. വിശദപഠനങ്ങൾ ഉയർന്ന ക്ലാസുകളിലുണ്ടാവും''-പുസ്തകത്തിന്റെ ആമുഖത്തിൽ പറയുന്നു.



ദൈവത്തെക്കുറിച്ചും വിശ്വാസത്തെക്കുറിച്ചും പഠിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. മഴയുടെ ശാസ്ത്രീയ വശങ്ങൾ വിശദീകരിക്കുക എന്നതല്ല പാഠഭാഗത്തിന്റെ ഉദ്ദേശ്യമെന്ന് ആമുഖത്തിൽ വ്യക്തമാണ്. പ്രപഞ്ചത്തിലെ എല്ലാ പ്രതിഭാസങ്ങളും നിയന്ത്രിക്കുന്നത് അടിസ്ഥാനപരമായി അല്ലാഹുവാണ് എന്നതാണ് പാഠപുസ്തകത്തിലൂടെ പഠിപ്പിക്കാൻ ഉദ്ദേശിക്കുന്നത് പുസ്തകത്തിലെ മറ്റു പാഠഭാഗങ്ങളിലും സമാനമായ കാര്യങ്ങളാണ് പറയുന്നത്.





മന്ത്രിയുടെ വിശദീകരണം

കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് എസ്.സി.ഇ.ആർ.ടി യുടെ പാഠപുസ്തകം എന്ന പേരിൽ മഴയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഭാഗം പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭാഗമായുള്ള പാഠപുസ്തകം അല്ല.

കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് എസ്.സി.ഇ.ആർ.ടി ഒരു ക്ലാസിലും ഇത്തരം പാഠപുസ്തകം പ്രസിദ്ധീകരിച്ചിട്ടില്ല. 2013 മുതൽ ഒരേ പാഠപുസ്തകങ്ങളാണ് കേരളത്തിലെ വിദ്യാലയങ്ങളിൽ ഉപയോഗിക്കുന്നത്. കേരളത്തിൻ്റെ പാഠപുസ്തകം എന്ന പേരിൽ പ്രചരിപ്പിച്ച് തെറ്റിദ്ധാരണ പരത്തി സമൂഹത്തിൽ വിഭജനം ഉണ്ടാക്കുവാൻ ശ്രമിക്കുന്നവർക്ക് എതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.


TAGS :

Next Story