Quantcast

തിരൂ​രിലെ അക്ഷയ കേന്ദ്രം ഹാക്ക് ചെയ്ത് വ്യാജ ആധാർ കാർഡുകൾ നിർമിച്ചു

പശ്ചിമ ബംഗാൾ, ജാർഖണ്ഡ് സംസ്ഥാനങ്ങളിൽ നിന്നാണ് ഹാക്കിങ്ങ് നടന്നതെന്ന് യുനീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ കണ്ടെത്തി

MediaOne Logo

Web Desk

  • Updated:

    2024-02-14 05:33:06.0

Published:

14 Feb 2024 5:32 AM GMT

fakeAadhaar,uidai,aadhar,
X

തിരൂർ: തിരൂരിലെ അക്ഷയ കേന്ദ്രം ഹാക്ക് ചെയ്ത് വ്യാജ ആധാർ കാർഡുകൾ സൃഷ്ടിച്ചു. ആലിങ്ങലിലെ അക്ഷയ​കേന്ദ്രം ഹാക്ക് ചെയ്താണ് 38 ആധാർ കാർഡുകളാണ് ഹാക്കിംഗ് നടത്തിയവർ സൃഷ്ടിച്ചെടുത്തത്. യുനീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ നടത്തിയ പരിശോധനയിലാണ് ആധാർ ചോർച്ച കണ്ടെത്തിയത്.

പശ്ചിമ ബംഗാൾ, ജാർഖണ്ഡ് സംസ്ഥാനങ്ങളിൽ നിന്നാണ് ഹാക്കിങ്ങ് നടന്നതെന്ന് യുനീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ നടത്തിയ പരിശോധനയിൽ കണ്ടെത്തി. ഇന്ത്യയിൽ വിലാസമോ,രേഖകളോ ഇല്ലാത്തവർക്ക് വേണ്ടിയാകും ആധാർ വിവരങ്ങൾ ചോർത്തിയതെന്നാണ് സൂചന.

ഈ ആധാർ കാർഡുകൾ അധികൃതർ സസ്പെൻഡ് ചെയ്തു. അന്വേഷണം ആവശ്യപ്പെട്ട് അക്ഷയ കേന്ദ്രം അധികൃതർ ജില്ലാ സൈബർ ക്രൈമിൽ പരാതി നൽകി. ജനുവരി 12 നാണ് സംഭവം.


TAGS :

Next Story