ക്ലബ് ഹൗസിൽ ആസിഫ് അലിയുടെ പേരിലും വ്യാജ അക്കൗണ്ട്
താരങ്ങളായ പൃഥ്വിരാജിൻ്റെയും ദുൽഖർ സൽമാൻ്റെയും പേരിൽ ക്ലബ് ഹൗസിൽ വ്യാജ അക്കൗണ്ടുകൾ പ്രത്യക്ഷപ്പെട്ടിരുന്നു
താൻ ക്ലബ് ഹൗസില്‍ ഇല്ലെന്ന് നടൻ ആസിഫ് അലി. തൻ്റെ പേരിലുള്ളത് വ്യാജ അക്കൗണ്ട് ആണെന്നും ആസിഫ് അലി അറിയിച്ചു. വ്യാജ അക്കൗണ്ടിൻ്റെ സ്ക്രീൻ ഷോട്ട് സഹിതമാണ് ആസിഫ് അലി വിവരം പങ്കുവച്ചത്. നേരത്തെ താരങ്ങളായ പൃഥ്വിരാജിൻ്റെയും ദുൽഖർ സൽമാൻ്റെയും പേരിൽ ക്ലബ് ഹൗസിൽ വ്യാജ അക്കൗണ്ടുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനെതിരെ താരങ്ങൾ തന്നെ രംഗത്തെത്തിയിരുന്നു.
'ഈ ക്ലബ് ഹൗസ് അക്കൗണ്ട് തന്റേതല്ല, നിലവിൽ തനിക്ക് ഇൻസ്റ്റാഗ്രാമിലും ഫേസ് ബുക്കിലും മാത്രമാണ് അക്കൗണ്ടുകളുള്ളത് ' ആസിഫ് അലി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ഐഒഎസ് പ്ലാറ്റ്ഫോമിൽ നിന്ന് ആന്‍ഡ്രോയ്ഡ് ഡിവൈസുകളിലേക്ക് കൂടി ആപ്ലിക്കേഷന്‍ എത്തിയതോടെ വലിയ സ്വീകാര്യതയാണ് ക്ലബ് ഹൗസിന് ലഭിക്കുന്നത്. കേരളത്തില്‍ ആപ്പ് പ്രധാന ചര്‍ച്ചാ വിഷയമായി മാറിക്കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലായിരുന്നു ഐഒഎസ് പ്ലാറ്റ്‌ഫോമില്‍ ക്ലബ് ഹൗസ് എന്ന ആപ്ലിക്കേഷൻ ഇറങ്ങുന്നത്.
Adjust Story Font
16