Quantcast

കാലൊടി‍ഞ്ഞെന്നു പറഞ്ഞ് ഫോൺ വിളി, നാല് ആംബുലൻസുകൾ പാഞ്ഞെത്തി; തട്ടിപ്പ്

ഐ.സിയു സൌകര്യമുള്ള നാല് ആംബുലൻസുകളെയാണ് അടിയന്തര ആവശ്യമെന്നു പറഞ്ഞ് വിളിച്ചുവരുത്തി കബളിപ്പിച്ചത്

MediaOne Logo

Web Desk

  • Published:

    25 April 2022 11:17 AM

കാലൊടി‍ഞ്ഞെന്നു പറഞ്ഞ്  ഫോൺ വിളി, നാല് ആംബുലൻസുകൾ പാഞ്ഞെത്തി; തട്ടിപ്പ്
X

കോട്ടയം നാഗമ്പടത്ത് ആംബുലന്‍സുകളെ വിളിച്ചുവരുത്തി കബളിപ്പിച്ചെന്ന് പരാതി. ഐ.സിയു സൌകര്യമുള്ള നാല് ആംബുലൻസുകളെയാണ് അടിയന്തര ആവശ്യമെന്നു പറഞ്ഞ് വിളിച്ചുവരുത്തി കബളിപ്പിച്ചത്. കാലിന് പരിക്കേറ്റ രോഗിയെ നെടുമ്പാശ്ശേരിയിൽ എത്തിക്കണമെന്ന് പറഞ്ഞായിരുന്നു ഫോണ്‍ വിളി. അപകടത്തില്‍പ്പെട്ട് കാൽ ഒടി‍ഞ്ഞു ഇരിക്കുകയാണെന്നും അത്യാവശ്യമായി നെടുമ്പാശേരി വിമാനത്താവളത്തിൽ പോകേണ്ടതുണ്ടെന്നുമാണ് വിളിച്ചയാള്‍ ആവശ്യപ്പെട്ടത്.

നാഗമ്പടം സ്വകാര്യ ബസ് സ്റ്റാൻഡിന്‍റെ മുൻവശത്ത് എത്താനായിരുന്നു വിളിച്ചയാൾ ആവശ്യപ്പെട്ടത്. ഹിന്ദി സംസാരിക്കുന്ന ആളാണ് വിളിച്ചതെന്ന് ഡ്രൈവർമാർ പറഞ്ഞു. ആംബുലൻസുകൾ പരമാവധി വേഗത്തിൽ സ്ഥലത്തെത്തിയപ്പോൾ പ്രദേശത്ത് ആരുമില്ല. വിളിച്ച നമ്പറിൽ തിരികെ വിളിച്ചപ്പോൾ ഗൂഗിൾ പേയിൽ തന്‍റെ മുതലാളി പണം നൽകുമെന്നുമായിരുന്നു മറുപടി.

എന്നാല്‍ വിളിച്ചയാളെ കാണാതിരിക്കുകയും നാഗമ്പടം സ്റ്റാൻഡിൽ ആംബുലൻസുകൾ കൂട്ടത്തോടെ എത്തുക കൂടി ചെയ്തതോടെ തട്ടിപ്പ് പുറത്താകുകയായിരുന്നു. സംഭവത്തിൽ കോട്ടയം സൈബർ വിഭാഗം അന്വേഷണം ആരംഭിച്ചു

TAGS :

Next Story