Quantcast

ഹലാൽ വിവാദത്തിന്റെ പേരിൽ വ്യാജ പ്രചാരണം; നിയമനടപടി സ്വീകരിക്കുമെന്ന് സുനിൽ പി. ഇളയിടം

സമൂഹത്തിൽ മതവിദ്വേഷവും വർഗീയയമായ ചേരിതിരിവും സൃഷ്ടിക്കാൻ ഹൈന്ദവ വർഗീയവാദികൾ ആസൂത്രിതമായി കെട്ടിച്ചമച്ച വിവാദമാണ് ഹലാൽ ഭക്ഷണവുമായി ബന്ധപ്പെട്ട് ഉയർന്നുവന്നിട്ടുള്ളതെന്ന് ഫേസ്ബുക്ക് കുറിപ്പിൽ സുനിൽ പി. ഇളയിടം

MediaOne Logo

Web Desk

  • Updated:

    2021-11-28 11:34:11.0

Published:

28 Nov 2021 11:33 AM GMT

ഹലാൽ വിവാദത്തിന്റെ പേരിൽ വ്യാജ പ്രചാരണം; നിയമനടപടി സ്വീകരിക്കുമെന്ന് സുനിൽ പി. ഇളയിടം
X

ഹലാൽ വിവാദവുമായി ബന്ധപ്പെട്ട് തന്റെ ചിത്രംവച്ച് വ്യാജ ഫേസ്ബുക്ക് കുറിപ്പ് പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഇടത് ചിന്തകന്‍ സുനിൽ പി. ഇളയിടം. ഹലാൽ ഭക്ഷണരീതി പ്രാകൃതവും ഖുർആനിലുള്ളത് തിരുത്തപ്പെടേണ്ടതുമാണെന്ന തരത്തിലുള്ള ഫേസ്ബുക്ക് കുറിപ്പാണ് സുനിലിന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ഇത് വ്യാജമാണെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

എന്റെ ചിത്രവും പേരും ഉപയോഗിച്ച് ഇത്തരമൊരു പോസ്റ്റ് പ്രചരിക്കുന്നതായി അറിഞ്ഞു. ഇത് വ്യാജമാണ്. വർഗീയവാദികൾ കെട്ടിച്ചമച്ചതായിരിക്കും ഇതെന്ന് ഊഹിക്കുന്നു. ബന്ധപ്പെട്ടവർക്ക് ഇത് സംബന്ധിച്ച് പരാതി നൽകുന്നതാണ്-ഫേസ്ബുക്ക് കുറിപ്പിൽ സുനിൽ പി. ഇളയിടം അറിയിച്ചു.

സമൂഹത്തിൽ മതവിദ്വേഷവും വർഗീയയമായ ചേരിതിരിവും സൃഷ്ടിക്കാൻ ഹൈന്ദവ വർഗീയവാദികൾ ആസൂത്രിതമായി കെട്ടിച്ചമച്ച വിവാദമാണ് ഹലാൽ ഭക്ഷണവുമായി ബന്ധപ്പെട്ട് ഉയർന്നുവന്നിട്ടുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുസ്‌ലിം ജനതയെ അപരവത്കരിക്കാനുള്ള വർഗീയവാദികളുടെ ഗൂഢാലോചനയാണ് അതിനു പിന്നിൽ. മതത്തിന്റെ പേരിൽ വെറുപ്പ് വിതയ്ക്കാനും സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാനുമുള്ള നീചമായ ശ്രമമല്ലാതെ മറ്റൊരു താത്പര്യവും അതിലില്ല. ജനാധിപത്യവാദികളെല്ലാം ഒത്തുചേർന്ന് ആ ഗൂഢാലോചനയെ എതിർത്തുതോൽപ്പിക്കണമെന്നും ഫേസ്ബുക്ക് കുറിപ്പിൽ സുനിൽ ആവശ്യപ്പെട്ടു.

Summary: Left thinker Sunil P Ilayidom says he will take legal action against those who spread fake Facebook posts with his picture in connection with the halal controversy. He clarified in a Facebook post that this is fake.

TAGS :

Next Story