Quantcast

ദുരിതാശ്വാസ നിധി സംബന്ധിച്ച് പ്രതിപക്ഷ നേതാവിനെതിരെ വ്യാജ പ്രചാരണം; ഡി.ജി.പിക്ക് പരാതി നൽകി

നാട് ഒറ്റക്കെട്ടായി ഒരു ദുരന്തത്തെ നേരിടുമ്പോൾ ജനങ്ങൾക്കിടയിൽ രാഷ്ട്രീയ വേർതിരിവ് ഉണ്ടാക്കുകയെന്ന ഗൂഢലക്ഷ്യത്തോടെയാണ് ഇത്തരം പ്രചാരണങ്ങൾ നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    1 Aug 2024 11:38 AM

Published:

1 Aug 2024 11:09 AM

VD Satheeshan against One nation one election
X

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകരുതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞുവെന്ന് വ്യാജ പ്രചാരണം. നാട് ഒറ്റക്കെട്ടായി ഒരു ദുരന്തത്തെ നേരിടുമ്പോൾ ജനങ്ങൾക്കിടയിൽ രാഷ്ട്രീയ വേർതിരിവ് ഉണ്ടാക്കുകയെന്ന ഗൂഢലക്ഷ്യത്തോടെയാണ് ഇത്തരം പ്രചാരണങ്ങൾ നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

വ്യാജ വാർത്ത സൃഷ്ടിക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്തവർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവിന്റെ പ്രൈവറ്റ് സെക്രട്ടറി ഡി.ജി.പിക്ക് പരാതി നൽകി.

TAGS :

Next Story