Quantcast

കെ.എസ്.ഇ.ബിക്കെതിരെ വ്യാജവാർത്ത; യൂട്യൂബ് ചാനലിനെതിരെ നിയമനടപടി

എ.ബി.സി മലയാളം ന്യൂസ് എന്ന യൂട്യൂബ് ചാനലിനെതിരെയാണ് കേസ് കൊടുത്തത്

MediaOne Logo

Web Desk

  • Updated:

    2024-08-22 14:36:38.0

Published:

22 Aug 2024 2:35 PM GMT

Fake news against KSEB; Legal action against YouTube channel
X

തിരുവനന്തപുരം: കെ.എസ്.ഇ.ബിക്കെതിരെ സാമൂഹിക മാധ്യമങ്ങൾ വഴി വ്യാജപ്രചാരണം നടത്തിയ എ.ബി.സി മലയാളം ന്യൂസ് എന്ന യുട്യൂബ് ചാനലിനെതിരെ കെ.എസ്.ഇ.ബി നിയമ നടപടി സ്വീകരിച്ചു. വ്യാജവാർത്ത പ്രചരിപ്പിച്ച അതേ മാധ്യമങ്ങളിലൂടെ മാപ്പുപറയുകയും യഥാർഥ വസ്തുതകൾ അറിയിക്കുകയും ചെയ്യാത്ത പക്ഷം ഒരു കോടി രൂപ നഷ്ടപരിഹാരം നൽകേണ്ടിവരും എന്ന് കാണിച്ചാണ് നിയമനടപടി സ്വീകരിച്ചത്.

ചാനൽ നടത്തിപ്പുകാരായ വടയാർ സുനിൽ, ജി സിനുജി എന്നിവർക്ക് കെ.എസ്.ഇ.ബി, മുതിർന്ന അഭിഭാഷകനായ അഡ്വ. ബി. ശക്തിധരൻ നായർ വഴി വക്കീൽ നോട്ടീസ് അയച്ചു.

'കെ എസ് ഇ ബി എന്ന കൊള്ളസംഘം; നിങ്ങൾ അറിയുന്നുണ്ടോ' എന്ന ശീർഷകത്തിൽ ജൂലൈ 12ന് പ്രസിദ്ധീകരിച്ച വിഡിയോയിലൂടെയാണ് കെ.എസ്.ഇ.​ബിക്കെതിരെ പ്രചാരണം നടത്തിയത്. ഇത്തരം വ്യാജപ്രചാരണങ്ങൾക്കെതിരെ തുടർന്നും ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

TAGS :

Next Story