Quantcast

പ്ലസ് ടു ഫലം സംബന്ധിച്ച വ്യാജ വാർത്ത; ബി.ജെ.പി നേതാവിന്റേത് തീവ്രവാദ പ്രവർത്തനം: വിദ്യാഭ്യാസ മന്ത്രി

പ്ലസ് ടു ഫലം റദ്ദാക്കിയെന്ന് സ്വന്തം യൂട്യൂബ് ചാനലിലൂടെ പ്രചരിപ്പിച്ച ബി.ജെ.പി പഞ്ചായത്തംഗം ഇന്ന് അറസ്റ്റിലായിരുന്നു.

MediaOne Logo

Web Desk

  • Published:

    29 May 2023 8:31 AM GMT

fake news by bjp leader is terror act says minister
X

തിരുവനന്തപുരം: പ്ലസ് ടു ഫലം റദ്ദാക്കിയെന്ന് യൂട്യൂബിൽ വ്യാജ വാർത്ത പ്രചരിപ്പിച്ച ബി.ജെ.പി നേതാവ് നടത്തിയത് വിദ്യാഭ്യാസ തീവ്രവാദ പ്രവർത്തനമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഇത്തരം പ്രവർത്തനങ്ങൾ അനുവദിച്ചു കൊടുക്കാവുന്നതാണോയെന്ന് ബി.ജെ.പി നേതൃത്വം വ്യക്തമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

പ്ലസ് ടു ഫലം റദ്ദാക്കിയെന്ന് സ്വന്തം യൂട്യൂബ് ചാനലിലൂടെ പ്രചരിപ്പിച്ച ബി.ജെ.പി പഞ്ചായത്തംഗത്തെ ഇന്ന് അറസ്റ്റ് ചെയ്തിരുന്നു. വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെ വിദ്യാഭ്യാസ മന്ത്രി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കൊല്ലം പോരുവഴി പഞ്ചായത്ത് എട്ടാം വാർഡ് അമ്പലത്തും ഭാഗത്തിലെ മെമ്പറായ നിഖിൽ ആണ് അറസ്റ്റിലായത്.

സംസ്ഥാനത്ത് പുതിയ അധ്യയന വർഷം ജൂൺ ഒന്നിന് ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി നിർവഹിക്കും.

TAGS :

Next Story