'കൊടുങ്ങല്ലൂർ ക്ഷേത്ര ഭൂമി മുഴുവൻ ജിഹാദിയുടെ പേരിലേക്ക് മാറ്റി'; വ്യാജവാർത്ത പ്രചരിപ്പിച്ച വ്യക്തിക്കെതിരെ കേസ്
കൊടുങ്ങല്ലൂർ ക്ഷേത്ര ഭൂമി മുഴുവൻ ജിഹാദിയുടെ പേരിൽ കേരള സർക്കാർ സർവേ ചെയ്ത് മാറ്റിയിരിക്കുന്നു എന്ന് സമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ച അഖിലേഷ് എന്ന വ്യക്തിക്കും 'വ്യൂപോയിന്റ്' യൂ ട്യൂബ് ചാനലിനുമെതിരെയാണ് കേസ്.
തൃശൂർ: കൊടുങ്ങല്ലൂർ ശ്രീ കുരുംബ ക്ഷേത്രത്തിനെതിരെ വ്യാജ വാർത്ത പ്രചരിപ്പിച്ച വ്യക്തിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കൊടുങ്ങല്ലൂർ ക്ഷേത്ര ഭൂമി മുഴുവൻ ജിഹാദിയുടെ പേരിൽ കേരള സർക്കാർ സർവേ ചെയ്ത് മാറ്റിയിരിക്കുന്നു എന്ന് സമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ച അഖിലേഷ് എന്ന വ്യക്തിക്കും 'വ്യൂപോയിന്റ്' യൂ ട്യൂബ് ചാനലിനുമെതിരെ ക്ഷേത്ര ഉപദേശക സമിതി അംഗം അഡ്വ. എം ബിജുകുമാർ നൽകിയ പരാതിയിലാണ് കൊടുങ്ങല്ലൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. രണ്ട് ദിവസം മുമ്പാണ് കേസിനാസ്പദമായ വാർത്ത 'വ്യൂപോയിന്റ് എക്‌സ്‌ക്ലൂസീവ്' എന്ന പേരിൽ പ്രചരിപ്പിച്ചത്. സമാനമായ രീതിയിൽ മുരിയാട് എംബറർ ഇമ്മാനുവൽ സഭക്കും വിശ്വാസികൾക്കുമെതിരെ വാർത്ത സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചതിന് വ്യൂപോയിന്റ് ചാനലിനും അഖിലേഷ്, രഞ്ജിത്ത് എന്നിവർക്കുമെതിരെ ആളൂർ പോലീസ് കേസെടുത്തിരുന്നു. ഈ കേസിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
Adjust Story Font
16