വ്യാജനിയമന തട്ടിപ്പ്: അരവിന്ദ് വെട്ടിക്കലിനെ യൂത്ത് കോൺഗ്രസ് സസ്‌പെന്റ് ചെയ്തു
കഴിഞ്ഞ ദിവസമാണ് ആരോഗ്യവകുപ്പിൽ ജോലി വാദ്ഗാനം ചെയ്ത് തട്ടിപ്പ് നടത്തി യകേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അരവിന്ദിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്
തിരുവനന്തപുരം: വ്യാജനിയമന തട്ടിപ്പ് കേസ് പ്രതി അരവിന്ദ് വെട്ടിക്കലിനെ യൂത്ത് കോൺഗ്രസിൽ നിന്ന് സസ്‌പെന്റ് ചെയ്തു. യൂത്ത് കോൺഗ്രസ് ആഭ്യന്തര അന്വേഷണം നടത്തുന്നതായും ദേശിയ സെക്രട്ടറി പുഷ്പലത പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ആരോഗ്യവകുപ്പിൽ ജോലി വാദ്ഗാനം ചെയ്ത് തട്ടിപ്പ് നടത്തി യകേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അരവിന്ദിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. വഞ്ചനാക്കുറ്റവും വ്യാജരേഖാ നിർമാണവും ചുമത്തിയാണ് കേസെടുത്തത്. എഫ്.ഐ.ആറിന്റെ പകർപ്പ് മീഡിയവണിന് ലഭിച്ചു.
തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ബെവ്കോ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ ജോലി വാങ്ങിനൽകാമെന്ന വ്യാജേനയും ഇയാൾ പണം തട്ടിയതായി പൊലീസ് കണ്ടെത്തി. കോട്ടയം ജനറൽ ആശുപത്രിയിൽ റിസപ്ഷനിസ്റ്റ് ജോലി വാങ്ങി നൽകാമെന്ന വ്യാജേനയാണ് ഇയാൾ ആലപ്പുഴ ചിങ്ങോലി സ്വദേശിനിയിൽ നിന്ന് 50,000 രൂപ തട്ടിയെടുത്തത്.
വിശ്വാസ്യതയ്ക്കായി ആരോഗ്യവകുപ്പ് സെക്ഷൻ ഓഫീസർ വി. സോമസുന്ദരൻ ഒപ്പിട്ട വ്യാജ നിയമന ഉത്തരവും ഇയാൾ നൽകി. ഉത്തരവിന്റെ പകർപ്പും മീഡിയവണിന് ലഭിച്ചു. ഉത്തരവിൽ ആരോഗ്യവകുപ്പിന്റെ വ്യാജ ലെറ്റർ പാഡാണ് ഉപയോഗിച്ചിരിക്കുന്നത്. ഒപ്പം ആരോഗ്യവകുപ്പിന്റെയും കോട്ടയം മെഡിക്കൽ കോളേജിന്റെയും വ്യാജ സീലുകളും ഉപയോഗിച്ചിട്ടുണ്ട്.നിയമന ഉത്തരവ് വിശ്വസിച്ച യുവതി ഇതുമായി ജോലിക്ക് പ്രവേശിക്കാൻ ചെന്നപ്പോഴാണ് താൻ വഞ്ചിക്കപ്പെടുകയായിരുന്നു എന്ന് തിരിച്ചറിഞ്ഞത്.
ഇതേത്തുടർന്ന് ആരോഗ്യവകുപ്പിനെ സമീപിക്കുകയും പരാതി അറിയിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പ് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസിൽ പരാതി നൽകിയത്. പരാതിയിൽ കേസെടുത്ത പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അരവിന്ദിലേക്ക് എത്തിയത്. അരവിന്ദിനെ ഇന്നലെ രാത്രി പത്തനംതിട്ടയിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തതിൽ നിന്ന് കൂടുതൽ തട്ടിപ്പുകൾ നടന്നതായി വ്യക്തമായി. ബെവ്കോയിൽ ജോലി വാങ്ങിനൽകാമെന്ന് പറഞ്ഞ് ഇയാൾ നിരവധി ആളുകളുടെ കൈയിൽ നിന്നും ലക്ഷക്കണക്കിന് രൂപ വാങ്ങിനൽകിയെന്നും പൊലീസ് കണ്ടെത്തി. ഇയാളുടെ പക്കൽ നിന്ന് പൊലീസ് രണ്ട് മൊബൈൽ ഫോണുകൾ
Adjust Story Font
16