മുന്‍ എം.എല്‍.എ കെ.എന്‍.എ ഖാദറിന്‍റെ പേരില്‍ വ്യാജ ശബ്ദ സന്ദേശം: രണ്ട് പേരെ പൊലീസ് ചോദ്യം ചെയ്തു
ഇസ്രായേലിന് അനുകൂലമായി സംസാരിക്കുന്നു എന്ന തരത്തിലുള്ള ശബ്ദ സന്ദേശങ്ങളാണ് പ്രചരിച്ചിരുന്നത്
മുന്‍ എം.എല്‍.എ കെ.എന്‍.എ ഖാദറിനെതിരെ വാട്ട്സ് ആപ്പിലും ഫേസ്ബുക്കിലും നടത്തിയ വ്യാജ ശബ്ദ സന്ദേശ പ്രചാരണത്തില്‍ രണ്ട് പേരെ പൊലീസ് ചോദ്യം ചെയ്തു. കഴിഞ്ഞമാസം മെയ് 19ന് ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സന്ദേശം സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. വിശദമായ അന്വേഷണം നടത്തി സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മലപ്പുറം സി ഐ. കെ പ്രേമസദന്‍ അറിയിച്ചു.
നേരത്തെ സോഷ്യല്‍ മീഡിയകളിലൂടെയുള്ള അപവാദ പ്രചാരണത്തിനെതിരെ കെ.എന്‍.എ ഖാദര്‍ മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. ഇസ്രായേലിന് അനുകൂലമായി സംസാരിക്കുന്നു എന്ന തരത്തിലുള്ള ശബ്ദ സന്ദേശങ്ങളാണ് പ്രചരിച്ചിരുന്നത്. പ്രചാരണങ്ങള്‍ നടത്തിയ ആളുകളുടെ ഫോണ്‍ നമ്പര്‍ സഹിതമാണ് കെ.എന്‍.എ ഖാദര്‍ പരാതി നല്‍കിയിരുന്നത്.
Next Story
Adjust Story Font
16