Quantcast

വ്യാജ വാട്‌സ്ആപ്പ് അക്കൗണ്ട്; ഡിജിപിക്ക് പരാതി നൽകിയെന്ന് മന്ത്രി ആർ. ബിന്ദു

തന്റെ ഫോട്ടോയും ഔദ്യോഗിക പദവിയും വച്ചുള്ള ഈ സന്ദേശങ്ങളുടെ പകർപ്പുകളും ഡിജിപിക്ക് കൈമാറിയിട്ടുണ്ടെന്നും മന്ത്രി

MediaOne Logo

Web Desk

  • Updated:

    2022-07-27 12:09:58.0

Published:

27 July 2022 11:28 AM GMT

വ്യാജ വാട്‌സ്ആപ്പ് അക്കൗണ്ട്; ഡിജിപിക്ക് പരാതി നൽകിയെന്ന് മന്ത്രി ആർ. ബിന്ദു
X

തിരുവനന്തപുരം: തന്റെ പേരിൽ വ്യാജ വാട്‌സ്ആപ് അക്കൗണ്ട് ഉണ്ടാക്കി സന്ദേശമയച്ച സംഭവത്തിൽ ഡിജിപിക്ക് പരാതി നൽകിയെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആർ. ബിന്ദു. സംഭവം അന്വേഷിച്ച് കുറ്റക്കാരെ കണ്ടെത്തി എത്രയും പെട്ടെന്ന് നടപടിയുണ്ടാകണമെന്ന് ഡിജിപിക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അവർ അറിയിച്ചു. രണ്ട് വാട്‌സ്ആപ്പ് നമ്പറുകളിൽ നിന്നാണ് സന്ദേശം പോയിരിക്കുന്നതെന്നും തന്റെ ഫോട്ടോയും ഔദ്യോഗിക പദവിയും വച്ചുള്ള ഈ സന്ദേശങ്ങളുടെ പകർപ്പുകളും ഡിജിപിക്ക് കൈമാറിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

മന്ത്രി ഔദ്യോഗിക സന്ദേശമാണെന്ന് ധരിച്ച് പലരും വാട്‌സ് ആപ്പിൽ മറുപടി നൽകിയിരുന്നു. എന്നാൽ പിന്നീടാണ് തട്ടിപ്പ് തെളിഞ്ഞത്.



TAGS :

Next Story