'നോൺ ഹലാൽ ഭക്ഷണവും ജിഹാദി ആക്രമണവും'; സംരംഭകക്കെതിരെ മതവിദ്വേഷ പ്രചാരണത്തിന് കേസെടുക്കാതെ പൊലീസ്
നോൺ ഹലാൽ ഭക്ഷണം വിളമ്പിയതിന് മർദിച്ചുവെന്ന വ്യാജ പ്രചാരണം നടത്തിയ സംരംഭകക്കെതിരെ മതവിദ്വേഷ പ്രചാരണത്തിന് കേസെടുക്കാതെ പൊലീസ്.
നോണ്‍ ഹലാല്‍ ഭക്ഷണം വിളമ്പിയതിന് മര്‍ദിച്ചുവെന്ന വ്യാജ പ്രചാരണം നടത്തിയ സംരംഭകക്കെതിരെ മതവിദ്വേഷ പ്രചാരണത്തിന് കേസെടുക്കാതെ പൊലീസ്. ആക്രമണക്കേസിലാണ് നിലവില്‍ അന്വേഷണം നടക്കുന്നത്. ഒളിവില്‍ പോയ സംരംഭക തുഷാരയും സംഘവും കേരളം വിട്ടതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
അതേസമയം അക്രമണക്കേസ് മറച്ചുവെക്കാനും മാധ്യമശ്രദ്ധലഭിക്കാനുമാണ് സംരംഭക തുഷാര വ്യാജപ്രചാരണം നടത്തിയതെന്ന് പൊലീസ് തന്നെ വ്യക്തമാക്കിയിട്ടും മതവിദ്വേഷം പ്രചരിപ്പിച്ചതിന് ഇതുവരെ കേസെടുത്തിട്ടില്ല. . നോണ്‍ ഹലാല്‍ ഭക്ഷണം വിളമ്പിയതിന് തനിക്ക് നേരെ ജിഹാദി ആക്രമണം ഉണ്ടായെന്നായിരുന്നു തുഷാരയുടെ എഫ്.ബി പോസ്റ്റ്. ഇത് ഒരു വിഭാഗം ആളുകള്‍ വലിയ രീതിയിലാണ് പ്രചരിപ്പിച്ചത്. ഈ വ്യാജവാര്‍ത്ത കേരളത്തിന് പുറത്തും ചര്‍ച്ചയായി.
തുഷാരയെ പിന്തുണച്ചതിന് രാഹുല്‍ ഈശ്വറും നേരത്തെ മാപ്പു പറഞ്ഞ് രംഗത്തെത്തിയിരുന്നു. വ്യാജപ്രചാരണത്തില്‍ വീണുപോയെന്നും ഇത്തരം വാര്‍ത്തകളില്‍ ജാഗ്രത പാലിക്കുമെന്നുമായിരുന്നു രാഹുലിന്‍റെ ട്വീറ്റ്. കെട്ടിട തര്‍ക്കവുമായി ബന്ധപ്പെട്ടാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ പരിക്കേറ്റ നകുല്‍, ബിനോജ് എന്നിവരുടെ പരാതിയിലാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. തുഷാരയും ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്നു നടത്തിയ സംഘടിത ആക്രമണമാണിതെന്ന് വ്യക്തമായിട്ടുണ്ട്. അജിത്ത് ചേരാനെല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മറ്റൊരു കേസിലും പ്രതിയാണ്.
Adjust Story Font
16