മലപ്പുറം കലക്ടറുടെ പേരിൽ സ്‌കൂൾ അവധിയെന്ന വ്യാജപ്രചാരണം; പതിനേഴുകാരനെ വിളിച്ചുവരുത്തി ഉപദേശിച്ച് സൈബർ പൊലീസ്
തിരുനാവായ വൈരംകോട് സ്വദേശിയെ സൈബർ പൊലീസ് രക്ഷിതാക്കൾക്കൊപ്പം വിളിച്ചുവരുത്തുകയായിരുന്നു
തിരുനാവായ: മലപ്പുറം കലക്ടറുടെ പേരിൽ സ്‌കൂൾ അവധിയെന്ന് വ്യാജപ്രചാരണം നടത്തിയ പതിനേഴുകാരനെ വിളിച്ചുവരുത്തി ഉപദേശിച്ച് സൈബർ പൊലീസ്. തിരുനാവായ വൈരംകോട് സ്വദേശിയെ സൈബർ പൊലീസ് രക്ഷിതാക്കൾക്കൊപ്പം വിളിച്ചുവരുത്തുകയായിരുന്നു.
ഡിസംബർ മൂന്നിന് മലപ്പുറം കലക്ടർ ജില്ലയിൽ അവധി പ്രഖ്യാപിച്ചിരുന്നു. വൈകീട്ട് 8:50നാണ് കലക്ടർ ഔദ്യോഗികമായി തന്റെ പേജിലൂടെ അവധി പ്രഖ്യാപിച്ചത്. എന്നാൽ കലക്ടർ അവധി പ്രഖ്യാപിക്കും മുന്നെ ജില്ലയിൽ അവധിയെന്ന് വാർത്ത പ്രചരിച്ചു. കലക്ടറുടെ അക്കൗണ്ടിന്റെ വ്യാജനാണ് കലക്ടർ അവധി പ്രഖ്യാപിക്കും മുന്നെ അവധി പ്രഖ്യാപിച്ചത്. ഔദ്യോഗികമായി അവധി പ്രഖ്യാപിച്ചതിന് പിന്നാലെ വ്യാജ അവധി പ്രഖ്യാപിച്ചവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കലക്ടർ വ്യക്തമാക്കി. സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ നിന്ന് ബന്ധപ്പെട്ടവർ വിട്ടുനിൽക്കണമെന്നും കലക്ടർ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറിച്ചു.
വാർത്ത കാണാം-
Adjust Story Font
16