Quantcast

കോട്ടയത്ത് കോവിഡ് ബാധിച്ച് 15 പേർ മരിച്ചെന്ന് വ്യാജപ്രചരണം; പ്രതി പിടിയിൽ

നൻപൻ എന്ന വാട്ട്സ് ആപ്പ് ഗ്രൂപ്പ് വഴിയാണ് ഇയാള്‍ വ്യാജവാർത്ത പ്രചരിപ്പിച്ചത്

MediaOne Logo

ijas

  • Updated:

    2021-04-30 16:09:21.0

Published:

30 April 2021 4:03 PM GMT

കോട്ടയത്ത് കോവിഡ് ബാധിച്ച് 15 പേർ മരിച്ചെന്ന് വ്യാജപ്രചരണം; പ്രതി പിടിയിൽ
X

കോട്ടയം ജനറൽ ആശുപത്രിയിൽ ഒറ്റ ദിവസം കൊണ്ട് 15 പേർ കോവിഡ് ബാധിച്ചു മരിച്ചെന്ന്‌ വാട്ട്സ് ആപ്പിലൂടെ വ്യാജപ്രചാരണം നടത്തിയ ആൾ പൊലീസ് പിടിയിലായി. കടുത്തുരുത്തി വെള്ളാശ്ശേരി കുന്നത്ത് ഹൗസിൽ ഗോപു രാജൻ (29 )ആണ് അറസ്റ്റിലായതെന്ന് ജില്ലാ പൊലീസ് മേധാവി ഡി.ശില്പ ദേവയ്യ ഐ.പി.എസ് അറിയിച്ചു.

ഇയാൾ കടുത്തുരുത്തി സി.എഫ്.എൽ.ടി.സിയിലെ വോളണ്ടീയര്‍ ആയി പ്രവർത്തിച്ചു വരികയാണ്. നൻപൻ എന്ന വാട്ട്സ് ആപ്പ് ഗ്രൂപ്പ് വഴിയാണ് ഇയാള്‍ വ്യാജവാർത്ത പ്രചരിപ്പിച്ചത്. പൊലീസ് കേസ് എടുത്തത് അറിഞ്ഞ് ഇയാൾ ഫോൺ സ്വിച്ച് ഓഫ് ചെയ്ത ശേഷം ഇന്ന് ജോലിക്ക് ഹാജരാകാതെ മാറിനിൽക്കുകയായിരുന്നു.

ഏപ്രിൽ 29 മുതലാണ് വാട്ട്സ് ആപ്പിൽ ഓഡിയോ സന്ദേശം വന്നത്. ജില്ലാ പൊലീസ് മേധാവി ഡി. ശില്പ ദേവയ്യ ഐ.പി.എസിന്‍റെ നേതൃത്വത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഷീൻ തറയിൽ, സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഓ ബിനോജ്, സീനിയര്‍ സിവിൽ പൊലീസ് ഓഫീസർമാരായ ജോർജ് ജേക്കബ്, രാജേഷ് കുമാർ പി.ആർ, സിവിൽ പൊലീസ് ഓഫീസർമാരായ സതീഷ് കുമാർ, അഭിലാഷ് പി.എസ്, അനൂപ് കെ.എൻ, സുബിൻ.പി.വി, അബ്ദുല്‍ ഫൈസൽ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

TAGS :

Next Story