Quantcast

'നീതി ലഭിച്ചില്ല':നാൽപാടി വാസു വധക്കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം

കേസിൽ നീതി ലഭിച്ചില്ലെന്ന് വാസുവിന്റെ സഹോദരൻ രാജൻ മീഡിയവണിനോട് പറഞ്ഞു. തന്നെ ആക്രമിക്കാൻ ശ്രമിച്ചവരുടെ സംഘത്തിൽ വാസു ഉണ്ടായിരുന്നില്ലെന്ന സുധാകരന്റെ പുതിയ വെളിപ്പെടുത്തലിന് പിന്നാലെയാണ് കുടുംബം കോടതിയെ സമീപിക്കുന്നത്.

MediaOne Logo

Web Desk

  • Published:

    21 Jun 2021 4:36 AM GMT

നീതി ലഭിച്ചില്ല:നാൽപാടി വാസു വധക്കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം
X

നാൽപാടി വാസു വധക്കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം കോടതിയെ സമീപിക്കും. കേസിൽ നീതി ലഭിച്ചില്ലെന്ന് വാസുവിന്റെ സഹോദരൻ രാജൻ മീഡിയവണിനോട് പറഞ്ഞു. തന്നെ ആക്രമിക്കാൻ ശ്രമിച്ചവരുടെ സംഘത്തിൽ വാസു ഉണ്ടായിരുന്നില്ലെന്ന സുധാകരന്റെ പുതിയ വെളിപ്പെടുത്തലിന് പിന്നാലെയാണ് കുടുംബം കോടതിയെ സമീപിക്കുന്നത്.

1993 മാർച്ച് 4ന് ആണ് നാൽപാടി വാസു കൊല്ലപ്പെട്ടത്. കൊച്ചിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് മറുപടി പറയാനായി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലെ സുധാകരന്റെ പരാമര്‍ശത്തിലാണ് പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്ത് എത്തിയത്.

നിരപരാധിയെ വെടിവച്ചു കൊല്ലുകയായിരുന്നുവെന്നു സുധാകരന്റെ പ്രസ്‌താവനയിലൂടെ തെളിഞ്ഞു. സിപിഎം പ്രവർത്തകനായ നാൽപാടി വാസു ആക്രമിക്കാൻ വന്നപ്പോൾ വെടിവച്ചെന്നാണു സുധാകരൻ പറഞ്ഞിരുന്നത്‌. അക്രമത്തിൽ പങ്കാളിയല്ലാതെ, മരച്ചുവട്ടിൽ നിന്ന നാൽപാടി വാസുവിനു വെടിയേറ്റെന്നാണ്‌ ഇപ്പോൾ സുധാകരൻ പറയുന്നത്- രാജന്‍ പറഞ്ഞു. പുനരന്വേഷണം ആവശ്യപ്പെട്ടു നേരത്തേ നിവേദനം നൽകിയെങ്കിലും എന്നാല്‍ തള്ളിപ്പോവുകയായിരുന്നുവെന്നും രാജന്‍ പറഞ്ഞു.

സിപിഐഎം പ്രവര്‍ത്തകനായ സേവറി നാണു കൊല്ലപ്പെട്ട കേസിലും പുനരന്വേഷണം വേണമെന്ന ആവശ്യവുമായി കുടുംബം കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. സേവറി നാണു വധം അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് കെ സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

TAGS :

Next Story