സർക്കാരിന്റെ വികസന നേട്ടങ്ങൾ വിശദീകരിക്കാൻ എൽ.ഡി.എഫ് സംഘടിപ്പിക്കുന്ന കുടുംബ സംഗമങ്ങൾക്ക് തുടക്കമായി
ആദ്യ കുടുംബ സംഗമം മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്ത് ആരംഭിച്ചു
കണ്ണൂർ: സർക്കാരിന്റെ വികസന നേട്ടങ്ങൾ വിശദീകരിക്കാൻ എൽ.ഡി.എഫ് സംഘടിപ്പിക്കുന്ന കുടുംബ സംഗമങ്ങൾക്ക് തുടക്കമായി. ആദ്യ കുടുംബ സംഗമം മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്ത് ആരംഭിച്ചു. നാല് ദിവസങ്ങളിലായി മണ്ഡലത്തിലെ 29 കുടുംബ യോഗങ്ങളിൽ മുഖ്യമന്ത്രി നേരിട്ട് പങ്കെടുക്കും.
ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ കുടുംബയോഗങ്ങൾ വഴി ജനങ്ങളോട് നേരിട്ട് വിശദീകരിക്കുകയാണ് എൽ.ഡി.എഫ് ലക്ഷ്യം. ധർമ്മടത്തെ വേങ്ങാട് ആയിരുന്നു ആദ്യ പരിപാടി. സർക്കാരിനെതിരായി ഉയർന്ന ആരോപണങ്ങൾക്കും വിവാദങ്ങൾക്കും മറുപടി നൽകിയാണ് മുഖ്യമന്ത്രി പ്രസംഗം ആരംഭിച്ചത്.
രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായത് എന്ന് പറഞ്ഞ മുഖ്യമന്ത്രി കോൺഗ്രസിനും യുഡിഎഫ് എംപിമാർക്കെതിരെയും രൂക്ഷ വിമർശനമ്മുന്നയിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ മണ്ഡലമായ തളിപ്പറമ്പിൽ ഈ മാസം 10 മുതൽ കുടുംബ സംഗമങ്ങൾ ആരംഭിക്കും. മണ്ഡലത്തിലെ 33 കുടുംബ യോഗങ്ങളിലാണ് എം.വി ഗോവിന്ദൻ പങ്കെടുക്കുക.
Adjust Story Font
16