Quantcast

സംരക്ഷണ ഭിത്തി ഒരുക്കാതെ മണ്ണെടുപ്പ്; മണ്ണിടിച്ചിൽ ഭീഷണിയിൽ കുടുംബം

വില്ലേജ് ഓഫീസർ സ്ഥലം സന്ദർശിച്ച് തഹസിൽദാർക്ക് റിപ്പോർട്ട് നൽകി

MediaOne Logo

Web Desk

  • Updated:

    2024-05-29 02:26:24.0

Published:

29 May 2024 1:50 AM GMT

സംരക്ഷണ ഭിത്തി ഒരുക്കാതെ മണ്ണെടുപ്പ്; മണ്ണിടിച്ചിൽ ഭീഷണിയിൽ കുടുംബം
X

പത്തനംതിട്ട: സംരക്ഷണ ഭിത്തി ഒരുക്കാതെ 20 അടിയോളം താഴ്ച്ചയിൽ മണ്ണെടുത്തതിനെ തുടർന്ന് മണ്ണിടിച്ചിൽ ഭീഷണി നേരിടുകയാണ് പത്തനംതിട്ട അടൂർ മിത്രപരം സ്വദേശികളായ ശിലാസും മകൻ സാജനും താമസിക്കുന്ന വീട്. സാജന് ഭാഗികമായും പിതാവ് ശിലാസിന് പൂർണ്ണമായും കാഴ്ച ഇല്ലാത്തവരാണ്.

നന്നായി ഒന്നു മഴ പെയ്താലോ മണ്ണിടിഞ്ഞാലോ മുനിസിപ്പാലിറ്റി വെച്ച് നൽകിയ സാജനും കുടുംബവും താമസിക്കുന്ന വീട് നിലം പൊത്തും. ഓരോ ദിവസവും ജീവൻ കയ്യിലേന്തിയാണ് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതെന്ന് ഇവർ പറയുന്നു.

മണ്ണെടുപ്പിൽ ക്രമക്കേട് നടത്തിയോ എന്ന് അറിയാനായി ജിയോളജി വകുപ്പിന്റെ സ്ക്വാ‍ഡും സ്ഥലത്ത് പരിശോധന നടത്തിയിട്ടുണ്ട്. വിശദമായ പരിശോധനയ്ക്ക് ശേഷം സ്‌ക്വാഡ് റിപ്പോർട്ട്‌ നൽകും. സംഭവത്തിൽ പെരിങ്ങനാട് വില്ലേജ് ഓഫീസർ അരുൺ കുമാർ ഉണ്ണിത്താൻ സ്ഥലം സന്ദർശിച്ച് തഹസിൽദാർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ഇരു കൂട്ടരെയും വിളിച്ചുവരുത്തി തഹസിൽദാർ ആർജെ സുനിൽ വിവരങ്ങൾ അന്വേഷിക്കും.

അടൂർ സ്വദേശിയായ അനശ്വര രാജന്റെയാണ് മണ്ണെടുപ്പ് നടക്കുന്ന സ്ഥലം. നിയമാനുസൃതമായിട്ടാണ് മണ്ണെടുക്കുന്നതെന്നും വീട്ടുകാർക്ക് നിലവിൽ ഉണ്ടായ ബുദ്ധിമുട്ട് പരിഹരിക്കുമെന്നും ഉടമ മീഡിയവണ്ണിനോട് പറഞ്ഞു. എന്നാൽ ഏതുസമയവും അപകടം മുന്നിൽകണ്ട് ജീവിക്കുന്ന സാജനും കുടുംബത്തിനും എപ്പോൾ ഈ പരിഹാരം കാണുംമെന്ന ചോദ്യം ബാക്കിയാണ്.


TAGS :

Next Story