കൊല്ലത്ത് കാട്ടുപന്നിയെ തുരത്താൻ സ്ഥാപിച്ച വൈദ്യുതി കെണിയിൽ നിന്നും ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു
അമ്പലത്തുംഭാഗം ചിറയിൽ വീട്ടിൽ കർഷക തൊഴിലാളിയായ സോമൻ(52) ആണ് മരിച്ചത്
ശാസ്താംകോട്ട: കൊല്ലം പോരുവഴി പഞ്ചായത്ത് എട്ടാം വാർഡിൽ കാട്ടുപന്നിയെ തുരത്താൻ സ്ഥാപിച്ച വൈദ്യുതി കെണിയിൽ നിന്നും ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു.അമ്പലത്തുംഭാഗം ചിറയിൽ വീട്ടിൽ കർഷക തൊഴിലാളിയായ സോമൻ(52) ആണ് മരിച്ചത്. ഇന്ന് രാവിലെ വീടിന് അടുത്തുള്ള കണിയാകുഴി ഏലായിൽ മരിച്ചു കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.ഇന്നലെ രാത്രിയിൽ സോമൻ വീട്ടിലെത്തിയിരുന്നില്ല.വൈകിട്ട് 7 വരെ ഇദ്ദേഹത്തെ പ്രദേശവാസികൾ കണ്ടിരുന്നു.
ഭാര്യ പൊലീസിൽ പരാതി നൽകാൻ ഒരുങ്ങവേയാണ് രാവിലെ എട്ടോടെ മരിച്ച നിലയിൽ കണ്ടെത്തിയത്.സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ ശൂരനാട് പൊലീസ് കസ്റ്റഡിയിലെടുത്തു.കാട്ടുപന്നി ശല്യം രൂക്ഷമായ എലായാണ് കണിയാകുഴി.പന്നിയെ തുരത്താൻ കൃഷിയിടത്തിന് ചുറ്റുമായി സ്ഥാപിച്ച കമ്പി വേലിയിൽ വൈദ്യുതി കടത്തി വിട്ടിരുന്നതായും ഇതിൽ തട്ടി ഷോക്കേറ്റാണ് മരണമെന്നുമാണ് പ്രാഥമിക നിഗമനം.
Adjust Story Font
16