വയനാട്ടിൽ വീണ്ടും കർഷകൻ ജീവനൊടുക്കി
കൃഷ്ണൻ കുട്ടി ക്യാൻസർ രോഗബാധിതനായിരുന്നു
വയനാട്: വീണ്ടും കർഷകൻ ആത്മഹത്യ ചെയ്തു. പുൽപ്പള്ളി ഭൂദാനം നടുക്കുടിയിൽ കൃഷ്ണൻ കുട്ടിയാണ് വിഷം കഴിച്ച് മരിച്ചത്. കടബാധ്യതയെ തുടർന്നാണ് ജീവനൊടുക്കിയതെന്ന് കുടുംബം പറഞ്ഞു.
ജപ്തി നടപടികൾ ആരംഭിക്കുമെന്നു കാണിച്ച് ബാങ്ക് അടുത്തയിടെ നോട്ടീസ് അയച്ചിരുന്നു. ഇതിൽ മനം നൊന്താണ് ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്‍റെ ആരോപണം. കൃഷ്ണൻ കുട്ടി ക്യാൻസർ രോഗബാധിതനായിരുന്നു.
Next Story
Adjust Story Font
16