Quantcast

ചെറായിയിലെ വഖഫ് ഭൂമി അന്യാധീനപ്പെടാൻ കാരണം ഫറൂഖ് കോളജ് മാനേജ്മെന്റിന്റെ നിലപാട്: ബി.എം ജമാൽ

ഭൂമി കൈമാറിയത് ഫറൂഖ് കോളജ് തന്നെയെന്നും വഖഫ് ബോർഡ് മുൻ സി.ഇ.ഒ മീഡിയവണിനോട്

MediaOne Logo

Web Desk

  • Published:

    4 Nov 2022 8:07 AM GMT

ചെറായിയിലെ വഖഫ് ഭൂമി അന്യാധീനപ്പെടാൻ കാരണം ഫറൂഖ് കോളജ് മാനേജ്മെന്റിന്റെ നിലപാട്: ബി.എം ജമാൽ
X

കോഴിക്കോട്: ഫറൂഖ് കോളജിന്റെ കൈവശമുണ്ടായിരുന്ന ചെറായിയിലെ വഖഫ് ഭൂമി അന്യാധീനപ്പെടാൻ ഇടയാക്കിയത് കോളജ് മാനേജ്മന്റ് തന്നെയെന്ന് വഖഫ് ബോർഡ് മുൻ സി.ഇ.ഒ ബി.എം ജമാൽ. ഒരു അഭിഭാഷകന് പവർ ഓഫ് അറ്റോണി നല്കിയാണ് വിൽപന നടത്തയത്. കൈവശക്കാരിൽ നിന്ന് നികുതി സ്വീകരിക്കാനുള്ള തീരുമാനത്തിനെതിരെ വഖഫ് ബോർഡ് കോടതിയെ സമീപിക്കണമെന്നും ബി.എം ജമാൽ മീഡിയവണിനോട് പറഞ്ഞു.

1950 ൽ ഫറൂഖ് കോളജിനായി വഖഫ് ചെയ്ത് ഭൂമി ബോർഡിന്റെ അനുമതിയില്ലാതെ നടത്തിയ കൈമാറ്റമായതിനാലാണ് നിയമപരമായി അസാധുവായത്. ഇപ്പോള്‍ ഭൂമി കൈവശംവെച്ചിരിക്കുന്നവർക്ക് ഭൂമി നഷ്ടപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

തിരികെ പിടിക്കാൻ തീരുമാനിച്ച ഭൂമിയിൽ നിന്ന് നികുതി സ്വീകരിക്കാൻ സർക്കാർ തീരുമാനിച്ചത് വഖഫ് ബോർഡിന്റെ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും ബി.എം ജമാൽ പറഞ്ഞു. എത്രയും വേഗം ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടിയാണ് സർക്കാരും വഖഫ് ബോർഡും ചെയ്യേണ്ടതെന്നും ബി.എം ജമാൽ പറഞ്ഞു.


TAGS :

Next Story