Quantcast

കോഴിക്കോട് പയ്യോളിയിൽ അച്ഛനും മക്കളും മരിച്ച നിലയിൽ

സുരേഷിൻ്റെ ഭാര്യ കോവിഡ് ബാധിച്ച് മരിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    28 March 2024 6:18 AM

kozhikode death
X

കോഴിക്കോട്: പയ്യോളി അയനിക്കാട് കുറ്റിയിൽ പീടികയിൽ അച്ഛനും മക്കളും മരിച്ച നിലയിൽ. അയനിക്കാട് സ്വദേശി സുമേഷ്, മക്കളായ ഗോപിക (15) ജ്യോതിക (10) എന്നിവരാണ് മരിച്ചത്.

സുമേഷിനെ ട്രെയിൻ തട്ടി മരിച്ച നിലയിലാണ് കണ്ടത്. ഗോപികയും ജ്യോതികയും വിഷം ഉള്ളിൽച്ചെന്ന നിലയിലായിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

മക്കളെ കൊലപ്പെടുത്തിയശേഷം സുമേഷ് ആത്മഹത്യ ചെയ്തിരിക്കാമെന്നാണ് പൊലീസ് പറയുന്നത്. സുരേഷിൻ്റെ ഭാര്യ നാല് മാസം മുമ്പ് കോവിഡ് ബാധിച്ച് മരിച്ചിരുന്നു.

TAGS :

Next Story