Quantcast

മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത പിതാവിന് കുത്തേറ്റ സംഭവം; ഒരാള്‍ പിടിയില്‍

കേസിലെ രണ്ടാം പ്രതി അഫ്സലാണ് പിടിയിലായത്.

MediaOne Logo
മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത പിതാവിന് കുത്തേറ്റ സംഭവം; ഒരാള്‍ പിടിയില്‍
X

കൊച്ചിയിൽ മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത പിതാവിനെ കുത്തിയ കേസിൽ ഒരാൾ പിടിയിൽ. കേസിലെ രണ്ടാം പ്രതി അഫ്സലാണ് പിടിയിലായത്. മുഖ്യപ്രതി ജിൻഷാദ് ഉൾപ്പടെ രണ്ടുപേരെകൂടി ഇനി പിടികൂടാനുണ്ട്. ശനിയാഴ്ച് രാത്രിയായിരുന്നു നെട്ടൂര്‍ സ്വദേശിക്ക് നേരെ ആക്രമണമുണ്ടായത്.

വിവാഹച്ചടങ്ങിനിടെ പ്രായപൂര്‍ത്തിയാകാത്ത മകളെ ശല്യം ചെയ്തത്​ ചോദ്യം ചെയ്ത പിതാവിനെയാണ് ഒരു സംഘം ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ പിതാവിനെ നാട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

TAGS :

Next Story