Quantcast

13 വയസുള്ള മകളെ പീഡിപ്പിച്ച പിതാവിന് 78 വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ

പന്തളം സ്വദേശിയായ 51 കാരനാണ് കോടതി ശിക്ഷ വിധിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-04-19 12:07:07.0

Published:

19 April 2023 12:04 PM GMT

pocso act,father who molested his daughter will be jailed for 78 years,kerala,breaking news malayalam,ബ്രേക്കിങ് ന്യൂസ് മലയാളം,13 വയസുള്ള മകളെ പീഡിപ്പിച്ച പിതാവിന് 78 വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ
X

പത്തനംതിട്ട: 13 വയസുകാരി മകളെ പീഡിപ്പിച്ച പിതാവിന് 78 വർഷം കഠിന തടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ. പത്തനംതിട്ട പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പന്തളം സ്വദേശിയായ 51 കാരനാണ് കോടതി ശിക്ഷ വിധിച്ചത്. രണ്ടുവർഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.

കുട്ടിയുടെ അമ്മ ഇവരെ ഉപേക്ഷിച്ചിരുന്നു. തുടർന്ന് എട്ടാംക്ലാസ് വിദ്യാർഥിനിയായ മകളെ പ്രതി നിരന്തരം പീഡിപ്പിച്ചെന്ന് പരാതി. പ്രതിയുടെ സഹോദരിയും മറ്റുമാണ് പരാതി നൽകിയതും നിർണായകമായ മൊഴി നൽകിയതും. പോക്‌സോ കേസ് പ്രകാരം അറസ്റ്റ് ചെയ്ത പ്രതിയുടെ വിചാരണ രണ്ടുവർഷത്തിന് ശേഷം ഇന്നാണ് പൂർത്തിയായത്.

കുട്ടിയുടെ മാതാവും സഹോദരിയുമടക്കമുള്ള ബന്ധുക്കൾ കോടതിയിൽ മൊഴി മാറ്റി നൽകിയെങ്കിലും മറ്റുള്ള ബന്ധുക്കൾ മൊഴിയിൽ ഉറച്ചു നിൽക്കുകയായിരുന്നു. തുടർന്നാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. ശിക്ഷാകാലയളവിൽ പിഴത്തുക അടച്ചില്ലെങ്കിൽ കൂടുതൽ കാലം തടവ് അനുഭവിക്കേണ്ടിവരും.


TAGS :

Next Story