Quantcast

കൊല്ലത്ത് വീട്ടിൽ ജപ്തി നോട്ടിസ് പതിച്ചതിനു പിന്നാലെ മരണപ്പെട്ട വിദ്യാർഥിനിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും

കേരള ബാങ്ക് പതാരം ബ്രാഞ്ചിൽനിന്നെടുത്ത വായ്പ മുടങ്ങിയതിനെ തുടർന്ന് ചൊവ്വാഴ്ച ഉച്ചയോടെയാണ് ബാങ്ക് അധികൃതർ എത്തി നോട്ടിസ് പതിച്ചത്

MediaOne Logo

ijas

  • Updated:

    2022-09-21 03:02:56.0

Published:

21 Sep 2022 3:00 AM GMT

കൊല്ലത്ത് വീട്ടിൽ ജപ്തി നോട്ടിസ് പതിച്ചതിനു പിന്നാലെ മരണപ്പെട്ട വിദ്യാർഥിനിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും
X

കൊല്ലം: വീട്ടിൽ ജപ്തിയുമായി ബന്ധപ്പെട്ട ബോർഡ് പതിപ്പിച്ചതിന് പിന്നാലെ ആത്മഹത്യ ചെയ്ത വിദ്യാർഥിനിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. ശൂരനാട് സൗത്ത് അജി ഭവനിൽ അഭിരാമി(20) ആണ് ആത്മഹത്യ ചെയ്തത്. കേരള ബാങ്ക് പതാരം ബ്രാഞ്ചിൽനിന്നെടുത്ത വായ്പ മുടങ്ങിയതിനെ തുടർന്ന് ചൊവ്വാഴ്ച ഉച്ചയോടെയാണ് ബാങ്ക് അധികൃതർ എത്തി നോട്ടിസ് പതിച്ചത്.

ചെങ്ങന്നൂർ ഇരമല്ലിക്കര ശ്രീ അയപ്പ കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയാണ് അഭിരാമി. കോളജിൽനിന്ന് മടങ്ങി വൈകിട്ട് 4.30ന് വീട്ടിലെത്തിയപ്പോഴാണ് ജപ്തി നോട്ടിസ് കണ്ടത്. ഇതിനുപിന്നാലെ ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണു വിവരം. അഭിരാമിയുമായി ഇന്നലെ ബാങ്കിൽ പോയിരുന്നുവെന്ന് പിതാവ് അജി മീഡിയവണിനോട് പറഞ്ഞു. ജപ്തി ബോർഡ് കണ്ടതോടെ അപമാനിതയായെന്ന തോന്നലിലാണ് മകൾ ആത്മഹത്യ ചെയ്തതെന്നും അജി പറഞ്ഞു.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)

TAGS :

Next Story