Quantcast

നെടുമങ്ങാട്ട് 19കാരിയുടെ മരണം: പ്രതിശ്രുത വരൻ പൊലീസ് കസ്റ്റഡിയിൽ

പ്രതിശ്രുത വരന്‍ സന്ദീപ് ഇന്നലെ രാവിലെ നമിതയെ വീട്ടിലെത്തി കണ്ടിരുന്നു

MediaOne Logo

Web Desk

  • Updated:

    2024-12-09 10:29:11.0

Published:

9 Dec 2024 9:09 AM GMT

Fiance Sandeep in police custody over 19-year-olds suicide in Thiruvananthapurams  Nedumangad, Nedumangad Namitha death
X

തിരുവനന്തപുരം: നെടുമങ്ങാട്ട് 19കാരിയുടെ ആത്മഹത്യയിൽ പ്രതിശ്രുത വരൻ സന്ദീപ് പൊലീസ് കസ്റ്റഡിയിൽ. വഞ്ചുവം സ്വദേശി നമിതയാണ് മരിച്ചത്. നമിതയുടെ ഫോണിൽ മറ്റൊരു ആൺസുഹൃത്തിന്റെ ഫോട്ടോ കണ്ടത് ചോദ്യം ചെയ്തതിനു പിന്നാലെയാണു മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നലെ രാവിലെ സന്ദീപ് നമിതയെ വീട്ടിലെത്തി കണ്ടിരുന്നു. യുവാവ് മടങ്ങിപ്പോയശേഷം ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിച്ചില്ല. തുടർന്ന് വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് നമിതയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇൻക്വസ്റ്റിൽ ആത്മഹത്യയാണെന്നാണു പ്രാഥമിക നിഗമനം. സംഭവസമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.

നെടുമങ്ങാട് വഞ്ചുവം ഐടിഐയിലെ രണ്ടാം വർഷ വിദ്യാർഥിനിയാണു നമിത. രണ്ടു വർഷം മുൻപാണ് സന്ദീപുമായി വിവാഹം ഉറപ്പിക്കുന്നത്.

Summary: Fiance Sandeep in police custody over 19-year-old's suicide in Thiruvananthapuram's Nedumangad

TAGS :

Next Story