Quantcast

ഓവർ ടേക്കിങ്ങിനെ ചൊല്ലി നടുറോഡിൽ കൂട്ടത്തല്ല്; പൊലീസ് ഉദ്യോഗസ്ഥനും കുടുംബത്തിനും പരുക്ക്

പുത്തൂർ സ്വദേശികളായ രണ്ടു യുവാക്കൾ പൊലീസ് കസ്റ്റഡിയിൽ

MediaOne Logo

Web Desk

  • Updated:

    11 April 2022 11:45 AM

Published:

11 April 2022 11:43 AM

ഓവർ ടേക്കിങ്ങിനെ ചൊല്ലി നടുറോഡിൽ കൂട്ടത്തല്ല്; പൊലീസ് ഉദ്യോഗസ്ഥനും കുടുംബത്തിനും പരുക്ക്
X

കൊല്ലം: ഓവർ ടേക്കിങ്ങിനെ ചൊല്ലി തർക്കം, നടുറോഡിൽ കൂട്ടത്തല്ല്. പൊലീസ് ഉദ്യോഗസ്ഥനും കുടുംബത്തിനും പരുക്കേറ്റു. പുത്തൂർ സ്വദേശികളായ രണ്ടു യുവാക്കൾ പൊലീസ് കസ്റ്റഡിയിൽ.

പുത്തൂരിൽ ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു സംഭവം. ഓവർ ടേക്കിങിനെ ചൊല്ലിയുള്ള തർക്കമാണ് കൂട്ടത്തല്ലിലേക്ക് എത്തിയത്. കുണ്ടറ സ്റ്റേഷനിലെ സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ. സുഗുണനും കുടുംബത്തിനുമാണ് മർദ്ദനമേറ്റത്. എസ് ഐയുടെ ഭാര്യ പ്രിയയ്ക്കും മകൻ അമലിനും പരുക്കേറ്റിട്ടുണ്ട്. അമലിന്റെ പരുക്ക് ഗുരുതരമാണ്.

അമലിനെ ഹെൽമറ്റ് കൊണ്ട് തലയ്ക്കടിക്കുകയും തറയിൽ വീണതിന് ശേഷം ചവിട്ടുകയും ചെയ്തു. സംഭവത്തിൽ പുത്തൂർ സ്വദേശികളായ രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്തു.

TAGS :

Next Story